ഇറാൻ ആക്രമണത്തിന് പിന്നാലെ എണ്ണവില കുതിക്കുന്നു

ഇസ്രായേൽ-യു.എസ് സംയുക്തസേനകളുടെ ഇറാൻ ആക്രമണത്തിന് പിന്നാലെ എണ്ണവില കുതിക്കുന്നു.ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 82 ഡോളറിലെത്തി. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഉൽയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില 82.37 ഡോളറയി ഉയർന്നു. 78.24 ഡോളറിൽ നിന്നാണ് ബ്രെന്റ് ക്രൂഡിൻ്റെ വില ഉയർന്നത്. 5.38 ഡോളറിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിൻ്റെ വില 4.66 ഡോളർ ഉയർന്ന് 75.33 ഡോളറായി. എന്നാൽ, ഉൽപാദനം പ്രതീക്ഷിച്ചതിലധികം കൂട്ടാനുള്ള ഒപെക് പ്ലസിന്റെ തീരുമാനത്തിന് പിന്നാലെ എണ്ണവില അൽപം താഴ്ന്നിട്ടുണ്ട്. ഇറാനെതിരെ അമേരിക്ക സൈനിക സന്നാഹം ആരംഭിച്ചപ്പോൾ തന്നെ എണ്ണവിലയിൽ മുന്നേറ്റമുണ്ടായിരുന്നു. യുദ്ധം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ എണ്ണ വിലയിൽ വലിയ വർധനവുണ്ടായേക്കും.

Leave a Reply

spot_img

Related articles

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്.ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചു. എയർപോർട്ടിലെ വിമാനങ്ങൾ മാറ്റി.ആക്രമണത്തിൽ യാത്രാ T1...

വിവാഹദിനത്തിൽ പ്രവാസി മലയാളികളായ വധൂവരൻമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ് വരനും പൈലറ്റും മരിച്ചു

വിവാഹദിനത്തിൽ പ്രവാസി മലയാളികളായ വധൂവരൻമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ് വരനും പൈലറ്റും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യുഎസിലെ ജോർജിയയിൽ ആണ് സംഭവം....

ഇറാനുമായുള്ള കരാറിന്‌ യു.എസ്‌. ഒരുങ്ങുന്നു

ഇറാനുമായുള്ള കരാറിന്‌ യു.എസ്‌. ഒരുങ്ങുന്നു .ഇതുസംബന്ധിച്ച്‌ അന്തിമ തീരുമാനത്തിലെത്താന്‍ വൈറ്റ്‌ ഹൗസിലെ സീറ്റുവേഷന്‍ റൂമില്‍ യു.എസ്‌ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ നേതൃത്വത്തില്‍ അടിയന്തര ചര്‍ച്ച...

അബ്ദുൽ റഹീം ജയിൽ മോചിതൻ

ഇരുപത് വർഷത്തെ ശിക്ഷ അനുഭവിച്ച് സൗദി ജയിലിൽ കഴിഞ്ഞിരുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം ജയിൽ മോചിതൻ.സൗദി പൗരന്റെ 15 വയസ്സുകാരനായ മകൻ...