ഇറാനെതിരെ നിലപാട് കടുപ്പിച്ച് ഡോണൾഡ് ട്രംപ്

സമവായ ചർച്ചകൾ സാധ്യമെന്ന പ്രതീക്ഷകൾക്കിടയിലും ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ആയുധം താഴെവെച്ചില്ലെങ്കിൽ മരണമെന്ന് ഇറാൻ സൈന്യത്തിനും റെവല്യൂഷണറി ഗാർഡിനും ട്രംപ് മുന്നറിയിപ്പ് നൽകി. ലക്ഷ്യം കാണുന്നതുവരെ ഇറാനെതിരായ ആക്രമണം തുടരുമെന്നും ട്രംപ് പറഞ്ഞു. ആക്രമണം ആഴ്‌ചകളോളം നീണ്ട് പോയേക്കാമെന്ന് ട്രംപ് ഇന്ന് ഒരു അമേരിക്കൻ മാധ്യമത്തിന് അനുവദിച്ച പ്രതികരണത്തിൽ സൂചിപ്പിച്ചു.ഇറാൻ ഒരു വലിയ രാജ്യമാണെന്നും സൈനിക നടപടികൾ തീർക്കാൻ സമയമെടുത്തേക്കുമെന്നും സംഘർഷം നാലാഴ്ച നീണ്ടേക്കാമെന്നുമാണ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്. താൻ ഇറാനുമായി സംസാരിക്കാൻ തയ്യാറാണെന്ന് ട്രംപ് അറിയിച്ചെങ്കിലും ചർച്ചകൾ എപ്പോൾ നടക്കുമെന്ന് ട്രംപ് സൂചിപ്പിച്ചിട്ടില്ല. താനുമായി ചർച്ച നടത്താൻ ഇറാൻ ആഗ്രഹിക്കുന്നതായും ട്രംപ് അവകാശപ്പെട്ടു. ഇറാൻ സംസാരിക്കേണ്ടിയിരുന്നത് കഴിഞ്ഞ ആഴ്ചയായിരുന്നുവെന്നും ഈ ആഴ്ചയല്ലെന്നും താൻ അവരോട് പറഞ്ഞതായും ട്രംപ് പറഞ്ഞു.

Leave a Reply

spot_img

Related articles

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി.മൂന്ന് ടണ്ണിലേറെ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യമാണ് പിടിച്ചെടുത്തത്. കുവൈത്തിലെ വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.പൊതുഭക്ഷ്യ-പോഷകാഹാര...

അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ശക്തമായ പ്രളയത്തില്‍ 20 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ നൂറിസ്ഥാൻ പ്രവിശ്യയില്‍ ഉണ്ടായ ശക്തമായ പ്രളയത്തില്‍ 20 പേർ കൊല്ലപ്പെട്ടു .നൂറിലധികം പേരെ കാണാതായതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.പ്രവിശ്യാ തലസ്ഥാനമായ പരുനിലാണ് പ്രളയം...

യുക്രെയ്‌നിലെ റഷ്യന്‍ കപ്പല്‍ ആക്രമണത്തില്‍ നാല് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ച്‌ വിദേശകാര്യ മന്ത്രാലയം

യുക്രെയ്‌നിലെ റഷ്യന്‍ കപ്പല്‍ ആക്രമണത്തില്‍ നാല് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ച്‌ വിദേശകാര്യ മന്ത്രാലയം. ആക്രമണത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.ആക്രമണത്തെ ഇന്ത്യ അപലപിച്ചു....

തുടര്‍ച്ചയായ പത്താം ദിവസവും ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം

തുടര്‍ച്ചയായ പത്താം ദിവസവും ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം.പതിവ് പോലെ തെക്കന്‍ ഇറാനിലാണ് വ്യാപക ആക്രമണം നടന്നിരിക്കുന്നത്.ഖ്വേഷം ദ്വീപ്, ബന്ദര്‍ അബാസ്, സിരിഖ്, ചബഹാര്‍, ഇസ്തഫാന്‍,...