ചരക്ക് നീക്കം പൂർണമായും നിലച്ചു; ഹോർമൂസ് കടലിടുക്ക് വഴി യാത്ര റദ്ദാക്കി കപ്പലുകൾ

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ ഹോർമൂസ് കടലിടുക്ക് വഴി കപ്പലുകൾ യാത്ര റദ്ദാക്കുന്നത് തുടരുന്നു.ഗൾഫിൽ നിന്നുള്ള ചരക്കു നീക്കം നിലക്കുന്നതിൽ യൂറോപ്പും ആശങ്കയിലാണ്. ചെങ്കടലിലെ സൂയസ് കനാൽ വഴിയും കപ്പലുകൾ യാത്ര റദ്ദാക്കുകയാണ്. ഹൊർമൂസ് ചെങ്കടൽ മേഖലകളിലേക്ക് കൂടുതൽ കപ്പലുകളയക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. സുരക്ഷക്കായി കൂടുതൽ യുദ്ധ കപ്പലുകൾ അയക്കുമെന്ന് ഫ്രാൻസ് അറിയിച്ചു. ഫ്രാൻസിന് യൂറോപ്യൻ യൂണിയനും പിന്തുണ നൽകി.രണ്ട് ഫ്രഞ്ച് കപ്പലുകൾ ചെങ്കടൽ മേഖലയിലേക്ക് എത്തുമെന്ന് യൂണിയൻ അറിയിച്ചു.ഹോർമുസ് കടലിടുക്കിൽ രണ്ടു കപ്പലുകൾക്ക് നേരെയാണ് ആക്രമണം നടന്നത്. അതിൽ ഒരു കപ്പൽ പൂർണമായും മുങ്ങിയെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

Leave a Reply

spot_img

Related articles

ഇറാന് മേൽ ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും; യുദ്ധം തുടരാൻ യുഎസ് സെനറ്റിന്റെ അനുമതി

ഇറാന് മേൽ ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും. തെഹ്‌റാൻ ഉൾപ്പെടെ ഇറാൻ നഗരങ്ങളിൽ വ്യാപക ആക്രമണം തുടരുകയാണ്.യുദ്ധം തുടരാൻ ട്രംപിന് യുഎസ് സെനറ്റിന്റെ അനുമതി...

യുദ്ധം ആഗോള സാമ്പത്തിക മേഖലയെ പിടിച്ചുലയ്ക്കുന്നു

പശ്ചിമേഷ്യയിലെ യുദ്ധം ആഗോള സാമ്പത്തിക മേഖലയെ പിടിച്ചുലയ്ക്കുന്നു.ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ എണ്ണവില കുതിച്ചുയരുകയാണ്.ഈ സാഹചര്യത്തില്‍,...

ആയത്തുല്ല ഖമനിയുടെ പിൻഗാമിയായി മകൻ മൊജ്‌താബ ഖമനയിയെ തിരഞ്ഞെടുത്തതായി ഇറാനിയൻ മാധ്യമങ്ങൾ

ഇറാൻ്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖമനിയുടെ പിൻഗാമിയായി രണ്ടാമത്തെ മകൻ മൊജ്‌താബ ഖമനയിയെ തിരഞ്ഞെടുത്തതായി ഇറാനിയൻ മാധ്യമങ്ങൾ.ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അടുത്ത പരമോന്നത നേതാവിനെ...

ഇറാൻ നടത്തിയ ആക്രമണത്തിൽ കുവൈത്തിൽ ഒരു മരണം; ആരോഗ്യമന്ത്രാലയം

കുവൈത്തിൽ ഒരു മരണമെന്ന് ആരോഗ്യമന്ത്രാലയം.ഡ്രോൺ അവശിഷ്ടം വീണ് 11 വയസുള്ള പെൺകുട്ടിയാണ് മരിച്ചത്.കുവൈത്ത് തലസ്ഥാനത്താണ് സംഭവം. ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റു....