ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ ടി സിദ്ദീഖ് സംസാരിക്കവേ സി പി എം പ്രവർത്തകർ കൂവി വിളിച്ച സംഭവത്തിൽ പരാതിയുമായി ദുരന്തബാധിതർ

വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ ടി സിദ്ദീഖ് എംഎൽഎ സംസാരിക്കവേ സി പി എം പ്രവർത്തകർ കൂവി വിളിച്ച സംഭവത്തിൽ പരാതിയുമായി ദുരന്തബാധിതർ.എംഎൽഎയെ കൂവി വിളിച്ച് അപമാനിച്ചതിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ദുരന്തബാധിതരുടെ സംഘടനയായ ജനശബ്ദം പൊലീസിൽ പരാതി നൽകി. പരിപാടി അലങ്കോലമാക്കാൻ ശ്രമിച്ചത് മനുഷ്യത്വത്തിന് നിരക്കാത്ത നടപടിയാണന്നും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി
ശിക്ഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ദുരന്തബാധിതർ സംശയിക്കുന്നുവെന്നും സംഘടന ആരോപിച്ചു. വയനാട് എസ്‌പിക്ക് ആണ് ജനശബ്‌ദം ചെയർമാൻ പരാതി നൽകിയത്.

ടി.സിദ്ദിഖ് പ്രസംഗിക്കുമ്പോൾ കൂക്കി വിളിച്ചത് ശരിയായില്ലന്ന് മന്ത്രി കെ.രാജൻ.

ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണ്. ഓരോ മനുഷ്യരുടെ സ്വഭാവം നമുക്കറിയില്ലല്ലോ. ആസൂത്രിതമായി ഒന്നും നടന്നിട്ടില്ല. കല്ലിട്ടതിനെക്കുറിച്ച് സിദ്ദിഖിനെ പരാമർശിച്ചല്ല പറഞ്ഞത്. മുഖ്യമന്ത്രി തറക്കല്ലിട്ടപ്പോൾ ചിലർ ട്രോളുകൾ ഉണ്ടാക്കി. തറക്കല്ലിട്ട് പോകുന്നവരെല്ല എന്ന് ഇന്നലെ സർക്കാർ തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ കൂവിയത് മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് തിരുത്തിക്കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.വീടുകൾ വച്ച് കൊടുക്കുക മാത്രമാണ് ഇപ്പോൾ ചെയ്തത്. ചികിത്സാ സഹായങ്ങൾ ഉൾപ്പടെ ഉള്ളവ ഇപ്പോഴും പരിഹരിച്ചിട്ടില്ല.

വീട് വച്ച് കൊടുത്തത് രാഷ്ട്രീയ വത്കരിക്കുന്നത് ശുദ്ധ തോന്ന്യാസം. സിദ്ദിഖിനെതിരെ കൂവിയത് കൂലിക്ക് എടുത്തവരാണ്. ദുരന്തം ഉണ്ടായപ്പോൾ ജനങ്ങളുടെ കൂടെ നിന്ന ആളാണ് എംഎൽഎ. ആദ്യം വീട് വച്ച് നൽകിയത് മുസ്‌ലിം ലീഗ് ആണ്. സർക്കാർ സ്ഥലം നൽകുമെന്ന് കെപിസിസി കരുതി. അത് കിട്ടാതെ വന്നപ്പോഴാണ് സ്വന്തം നിലയിൽ സ്ഥലം കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. മുണ്ടക്കൈ-ചൂരൽമല അതിജീവിത കുടുംബങ്ങൾക്കായുള്ള സർക്കാർ ടൗൺഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടനച്ചടങ്ങിൽ വച്ചാണ് ടി. സിദ്ദിഖിനെതിരെ കൂവൽ ഉണ്ടായത്.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...