സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര വിപണിയിലെ ട്രെൻഡാണ് വില കുറയാൻ വഴിയൊരുക്കിയത്. ഇറാനും യുഎസ്-ഇസ്രയേലി സഖ്യവും തമ്മിലുള്ള യുദ്ധത്തെ തുടർന്ന് ഏതാനും ദിവസംമുൻപ് 5,400 ഡ‍ോളറിന് മുകളിലേക്ക് കുതിച്ചുകയറിയ രാജ്യാന്തരവില, ഇപ്പോള്‍ 5,160 ഡോളറിലേക്ക് ഇടിഞ്ഞ പശ്ചാത്തലത്തിലാണ് കേരളത്തിലും വില കുറഞ്ഞത്.യുദ്ധം പോലുള്ള സാഹചര്യങ്ങളില്‍ ‘സുരക്ഷിത നിക്ഷേപം’ (സേഫ്-ഹാവൻ അസറ്റ്) എന്ന പെരുമയുമായി സ്വർണവില കുതിച്ചുകയറാറുണ്ട്. ഇതാണ് കഴിഞ്ഞവാരംവരെ സംഭവിച്ചതെങ്കിലും പിന്നീട് ട്രെൻഡ് മാറി. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതും ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കുമേലുള്ള ആക്രമണവും എണ്ണവില (ക്രൂഡ് ഓയില്‍) കുതിച്ചുകയറാൻ ഇടവരുത്തിയിട്ടുണ്ട്. എണ്ണവില കൂടിയതോടെ അമേരിക്കയിലടക്കം അവശ്യവസ്തുക്കളുടെ വിലയുമാണ് ഇനി കൂടുക.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...