ചെന്നൈയില്‍ വാഹനാപകടം; മലയാളി നിയമവിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ചെന്നൈ നഗരത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി നിയമവിദ്യാര്‍ത്ഥിനി മരിച്ചു.പാലക്കാട് വടക്കഞ്ചേരി സ്വദേശിനിയായ ജിനു (21)വാണ് മരിച്ചത്.പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് കാവുങ്കല്‍ വീട്ടില്‍ എന്‍ വിജയകുമാറിന്റെയും വിജയകുമാരിയുടേയും മകളാണ് ജിനു. ജിനു സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.അണ്ണാ സര്‍വകലാശാലയുടെ ഔട്ടര്‍ ഗേറ്റിന് സമീപം ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ചെന്നൈ അംബേദ്കര്‍ ലോ കോളേജിലെ നാലാംവര്‍ഷ നിയമ വിദ്യാര്‍ത്ഥിനിയാണ് ജിനു.കോളേജിലെ പരിപാടിയില്‍ പങ്കെടുത്ത അതിഥിയെ അദ്ദേഹത്തിന്റെ വീട്ടില്‍ കൊണ്ടാക്കിയ ശേഷം തിരിച്ചുവരികയായിരുന്നു ജിനു.മൂന്ന് സഹപാഠികളും ജിനുവിനൊപ്പം കാറിലുണ്ടായയിരുന്നു.അണ്ണാ സര്‍വകലാശാലക്ക് സമീപമെത്തിയപ്പോള്‍ മുന്‍പില്‍ സഞ്ചരിച്ചിരുന്ന കാര്‍ യു ടേണ്‍ എടുക്കുകയും, പിന്നാലെ വന്നിരുന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജിനു തെറിച്ചുവീണ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഇടിച്ച കാറിന്റെ ഡ്രൈവര്‍ക്കും ജിനുവിന്റെ സഹപാഠികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Leave a Reply

spot_img

Related articles

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് സിജെപി നേതാക്കളുടെ പ്രതിഷേധ മാർച്ച്‌

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിലേക്ക് സിജെപി നേതാക്കളുടെ...

ബഹിരാകാശത്ത് വീണ്ടും ഇന്ത്യയുടെ കുതിപ്പ്;  അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് ജിഎസ്‌എല്‍വി എഫ് -17 വിക്ഷേപിച്ചു.ദൗത്യം വിജയിച്ചതോടെ വലിയൊരു തിരിച്ചുവരവാണ് ഐഎസ്‌ആർഒ നടത്തിയത്. നീണ്ട എട്ട്...

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയുമായി ഡൽഹിയിൽ

ഡൽഹിയിൽ സിപിഎം പോളിറ്റ് ബ്യൂറോ (പിബി) യോഗം ഇന്നും നാളെയുമായി ചേരുന്നു. കേരളത്തിൽ വിശാല സംസ്ഥാന സമിതി യോഗം ചേരാനിരിക്കെയാണ് പിബി യോഗം ചേർന്നിരിക്കുന്നത്....

പൊതുപദവികളിൽ 25 വർഷം പൂർത്തിയാക്കി മോദി; രാജ്യവ്യാപക ക്യാമ്പയിനുമായി ബി.ജെ.പി

പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുപദവികളിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി 'ആശിർവാദ് കാ ദിയ' എന്ന പേരിൽ രാജ്യവ്യാപകമായി വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കാൻ ബി.ജെ.പി. തീരുമാനിച്ചു.ഗുജറാത്ത്...