എസ് എസ് എൽ സി, ഹയർ സെക്കൻ്ററി പരീക്ഷകൾ ഇന്നു മുതൽ

എസ്എസ്എൽസി, ഹയർ സെക്കൻഡ റി പരീക്ഷകൾക്ക് ഇന്നു തുടക്കം. യുദ്ധം കണക്കിലെടുത്ത് ഗൾഫിലെ ഇന്നത്തെ എസ്എസ്എൽസി പരീക്ഷയും ഇന്നും നാളെയും മറ്റന്നാളും നടത്താനിരുന്ന ഹയർ സെക്കൻഡറി പരീക്ഷകളും മാറ്റിവച്ചു.കേരളത്തിൽ 4,17,497 വിദ്യാർഥികളും ഗൾഫിൽ 633 വിദ്യാർഥികളും ലക്ഷദ്വീപിൽ 386 വിദ്യാർഥികളുമാണ് എസ്എസ്എൽസി പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്തിരിക്കുന്നത് (ആകെ 4,18,516 പേർ). മേയ് മൂന്നാം വാരമാണു ഫലപ്രഖ്യാപനം.ഹയർ സെക്കൻഡറിയിൽ പ്ലസ് വൺ പരീക്ഷകൾ ഇന്നും പ്ലസ് ടു പരീക്ഷകൾ നാളെയും തുടങ്ങും.ഇന്ന് ആരംഭിക്കുന്ന പ്ലസ് വൺ പരീക്ഷ 4,11,025 വിദ്യാർഥികളും നാളെ ആരംഭിക്കുന്ന പ്ലസ് ടു പരീക്ഷ 4,52,437 പേരും എഴുതും. മേയ് 22ന് ഫലപ്രഖ്യാ പനം. വിഎച്ച്എസ്ഇയിൽ 26,829 വിദ്യാർഥികൾ ഒന്നാം വർഷ പരീക്ഷയും 26,826 വിദ്യാർഥികൾ രണ്ടാംവർഷ പരീക്ഷയും എഴുതും.

Leave a Reply

spot_img

Related articles

കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരിയെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമം

കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരിയെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമം.ആദ്യം തട്ടിപ്പുകാരുടെ കോളില്‍ വിശ്വസിച്ചു പോയെങ്കിലും പിന്നീട് തട്ടിപ്പ് തരിച്ചറിഞ്ഞ എംഎല്‍എ കോള്‍ കട്ട്...

ഇറിഗേഷന്‍ ടൂറിസത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയിലെ ടൂറിസം സാധ്യതകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇറിഗേഷന്‍ ടൂറിസം പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇറിഗേഷന്‍...

ജി സുധാകരനുമായി സിപിഎം നേതാക്കൾ കൂടിക്കാഴ്ച നടത്തി

ജി സുധാകരനുമായി സിപിഎം നേതാക്കൾ കൂടിക്കാഴ്ച നടത്തി.കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിശങ്കർ എന്നിവരാണ് ജി സുധാകരനുമായി...

ശബരിമലയിൽ റൂം ബുക്കിങ് ഇന്നു മുതൽ

മീനമാസ പൂജയ്ക്കും ശബരിമല ഉത്സവത്തിനുമായി നട തുറക്കുമ്പോൾ സന്നിധാനത്ത് ഭക്തജനങ്ങൾക്ക് താമസിക്കാനുള്ള റൂം ബുക്കിങ് ഇന്നു മുതൽ ആരംഭിക്കും.www.onlinetdb.com വെബ്സൈറ്റ് വഴിയാണ് റൂം ബുക്ക്...