ദക്ഷിണാഫ്രിക്കയെ സെമി ഫൈനലില്‍ തകർത്ത് ന്യൂസിലാന്‍ഡ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ

ദക്ഷിണാഫ്രിക്കയെ സെമി ഫൈനലില്‍ ഒമ്പത് വിക്കറ്റുകള്‍ക്ക് തകർത്ത് ന്യൂസിലാന്‍ഡ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ.ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം വെറും 12.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ കിവീസ് മറികടക്കുകയായിരുന്നു.കലാശപ്പോരില്‍ നാളെ നടക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം സെമിയിലെ വിജയികളെ ന്യൂസിലാന്‍ഡ് നേരിടും. മാര്‍ച്ച്‌ എട്ടിന് അഹമ്മദാബാദിലാണ് ഫൈനല്‍.

വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിനായി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ഓപ്പണര്‍മാരായ ടിം സീഫര്‍ട്ട് 58(33) – ഫിന്‍ അലന്‍ 100(33) സഖ്യം നടത്തിയത്. ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി സ്വന്തം പേരിലാക്കിയ അലന്‍ എട്ട് സിക്‌സറുകളും പത്ത് ബൗണ്ടറികളുമാണ് ഈഡനിലെ മൈതാനത്തില്‍ അടിച്ച്‌ കൂട്ടിയത്. രചിന്‍ രവീന്ദ്ര 13(11) പുറത്താകാതെ നിന്നു. കാഗിസോ റബാഡയാണ് ദക്ഷിണാഫ്രിക്കയ്ക്കായി ഒരേയൊരു വിക്കറ്റ് വീഴ്ത്തിയത്.ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക, നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. 77ന് അഞ്ച് എന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ടതിന് ശേഷമാണ് മാര്‍ക്കോ യാന്‍സന്‍ – ട്രിസ്റ്റന്‍ സ്റ്റബ്സ് സഖ്യത്തിന്റെ കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയെ മെച്ചപ്പെട്ട നിലയിലെത്തിച്ചത്. അര്‍ദ്ധ സെഞ്ച്വറി നേടിയ യാന്‍സന്‍ പുറത്താകാതെ നിന്നു.

Leave a Reply

spot_img

Related articles

ഫിഫ ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് കിക്കോഫ്

അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ നടക്കുന്ന ലോകകപ്പില്‍ ഇത്തവണ 48 ടീമുകള്‍ മാറ്റുരയ്‌ക്കും. ഇത്രയും കാലം 32 ടീമുകളായിരുന്ന ലോകകപ്പില്‍ ഇതാദ്യമായാണ് 48...

മാർച്ചിലെ ഐസിസി പ്ലെയർ ഓഫ് ദ് മന്ത് പുരസ്കാരത്തിന് സഞ്ജു സാംസൺ അർഹനായി

ഐപിഎൽ അരങ്ങേറ്റത്തിൻ്റെ 13-ാം വാർഷികദിനത്തിൽ സഞ്ജു സാംസണെ തേടി ഐസിസി അംഗീകാരം .മാർച്ചിലെ ഐസിസി പ്ലെയർ ഓഫ് ദ് മന്ത് പുരസ്കാരത്തിനാണ് സഞ്ജു അർഹനായത്....

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് എട്ട് വിക്കറ്റ് ജയം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് എട്ട് വിക്കറ്റ് ജയം.ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ 19.4...

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ആഷ്‌ലി വെസ്റ്റ്‌വുഡിനെ പുതിയ ഹെഡ് കോച്ചായി നിയമിച്ചു

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, നിലവിലെ സീസണ്‍ അവസാനം വരെ ആഷ്‌ലി വെസ്റ്റ്‌വുഡിനെ പുതിയ ഹെഡ് കോച്ചായി നിയമിച്ചു. വരാനിരിക്കുന്ന മത്സരങ്ങള്‍ക്കായി ടീം തയ്യാറെടുക്കുമ്പോള്‍ ഉടൻ...