പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു. ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു രാജേശ്വരിയുടെ അന്ത്യം.സംസ്‌കാരം പെരുമ്പാവൂര്‍ മലമുറി ശ്മശാനത്തില്‍. 2016 ഏപ്രില്‍ 28 നായിരുന്നു ജിഷയുടെ കൊലപാതകം. കേരളത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു ഇത്.വീടിനുള്ളില്‍ വെച്ചാണ് നിയമ വിദ്യാര്‍ത്ഥിയായ ജിഷ കൊല്ലപ്പെട്ടത്. ജിഷയുടെ മരണത്തിന് ശേഷം ശാരീരികവും മാനസികവുമായി തളര്‍ന്ന അവസ്ഥയിലായിരുന്നു രാജേശ്വരി. ജിഷയുടെ മരണത്തെ തുടര്‍ന്ന് സര്‍ക്കാരില്‍ നിന്നും ജനങ്ങളില്‍ നിന്നും ലഭിച്ച സാമ്പത്തിക സഹായങ്ങളിലൂടെയായിരുന്നു രാജേശ്വരിയുടെ ജീവിതം. 2016 മെയ് മുതല്‍ 2019 സെപ്തംബര്‍ വരെ രാജേശ്വരിയുടെയും എറണാകുളം ജില്ലാ കലക്ടറുടെയും പേരിലുള്ള ജോയിന്റ് അകൗണ്ടില്‍ 40,31,359 രൂപയാണ് ലഭിച്ചത്.ഇതില്‍ 11.5 ലക്ഷത്തിലധികം രൂപ ചെലവഴിച്ച്‌ രാജേശ്വരിക്ക് വീട് നിര്‍മിച്ച്‌ നല്‍കിയിരുന്നു. രാജേശ്വരിയുടെ ആവശ്യപ്രകാരം ബാക്കി തുക അവരുടെ അക്കൗണ്ടിലേക്ക് ജില്ലാ ഭരണകൂടം മാറ്റി നല്‍കുകയും ചെയ്തു. അതിനിടെ നിത്യരോഗിയായി മാറിയ രാജേശ്വരിയുടെ ചികിത്സയ്ക്കായി വലിയൊരു തുക മാസം തോറും ചെലവായി.

Leave a Reply

spot_img

Related articles

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം: ജിഎസ്ടി തട്ടിപ്പിൽ അന്വേഷണം ശക്തമാക്കി കായിക വകുപ്പ്

അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിൽ സ്പോൺസറായ റിപോർട്ടർ ब्रോഡ്കാസ്റ്റിംഗ് കമ്പനി 22.68 കോടി രൂപ ജിഎസ്ടി അടയ്ക്കാതിരുന്നതുമായി ബന്ധപ്പെട്ട് കായിക വകുപ്പ് ഇന്ന്...

ജി. സുധാകരനെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം

മുൻ സി.പി.എം. നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെതിരെ ഗുരുതരമായ സാമ്പത്തിക അഴിമതി ആരോപണങ്ങളുമായി അമ്പലപ്പുഴ മുൻ എം.എൽ.എ. എച്ച്. സലാം രംഗത്ത്. 2021-ലെ...

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു. 90 വയസായിരുന്നു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു.2025 ലാണ് സാമൂതിരി രാജയായി അധികാരമേൽക്കുന്നത്.ഫാർമക്കോളജിവിദഗ്‌ധനും മികച്ച എക്സ്പോർട്ടർക്കുള്ള...

ജാതിസ്പർധ വളർത്തുന്നവരുമായി യാതൊരു ബന്ധവുമില്ലെന്ന് ബിനോയ് വിശ്വം

ജാതിസ്പർധ വളർത്തുന്നവരുമായി യാതൊരു ബന്ധവുമില്ലെന്ന് ബിനോയ് വിശ്വം.ശ്രീ നാരായണ ഗുരുവിന്റെ നാമം ഉപയോഗിച്ച് ജാതിസ്പർധ വളർത്തുന്നവരുമായി വാഹനത്തിനകത്തായാലും പുറത്തായാലും സഹകരിക്കാൻ സിപിഐക്ക് യാതൊരു താൽപ്പര്യവുമില്ലെന്ന്...