ഇ.ശ്രീധരൻ വിളിച്ച യോഗത്തില്‍ കളക്ടറടക്കം പങ്കെടുത്തില്ല

അതിവേഗ റെയില്‍വേ പദ്ധതിയെക്കുറിച്ച്‌ വിശദീകരിക്കാൻ മെട്രോമാൻ ഇ.ശ്രീധരൻ മലപ്പുറത്ത്‌ വിളിച്ച ആദ്യയോഗത്തില്‍ ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവർ പങ്കെടുത്തില്ല. 50ല്‍ താഴെ ആളുകള്‍ മാത്രമാണ് എത്തിയത്. കളക്ടറെയടക്കം ക്ഷണിച്ചിരുന്നുവെന്നും കൂടുതല്‍പേരെ പ്രതീക്ഷിച്ചിരുന്നുവെന്നും ശ്രീധരൻ പറഞ്ഞു. ബി.ജെ.പി അധികാരത്തില്‍വന്നാല്‍ പദ്ധതി നടപ്പാക്കുമെന്ന് ശ്രീധരൻ ആവർത്തിച്ചു.പില്ലർ ഉപയോഗിച്ചാണ് പാത നിർമ്മിക്കുക. പില്ലറിന് 20 മീറ്റർ ഭൂമി മാത്രമാണ് ആവശ്യം. ഭൂമി വിട്ടുതരുന്നവർക്ക് സർക്കാർ നഷ്ടപരിഹാരം നല്‍കുമെന്നും പറഞ്ഞു. അതേസമയം, കേരളത്തില്‍ അതിവേഗ റെയില്‍ പാതയുമായി ബന്ധപ്പെട്ട ഒരു സ്ഥാനത്തും ഇ.ശ്രീധരനെ നിയമിച്ചിട്ടില്ലെന്ന് ദേശീയ ഹൈസ്പീഡ് റെയില്‍ കോർപ്പറേഷൻ വ്യക്തമാക്കി.

Leave a Reply

spot_img

Related articles

ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഉയർന്ന വൈദ്യുതി ആവശ്യകത മുൻദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 800 മുതൽ 900 മെഗാവാട്ട്...

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ; സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് കെഎസ്ആർടിസിയിൽ സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ മികച്ച യാത്രാസൗകര്യം...

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി കായികതാരങ്ങൾക്കും അവരുടെ പരിശീലകർക്കും വൻ പാരിതോഷികങ്ങൾ പ്രഖ്യാപിച്ച് കായിക വകുപ്പ് മന്ത്രി

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി കായികതാരങ്ങൾക്കും അവരുടെ പരിശീലകർക്കും വൻ പാരിതോഷികങ്ങൾ പ്രഖ്യാപിച്ച് കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്.'ഓപ്പറേഷൻ കളരി'യുമായി ബന്ധപ്പെട്ട്...

മാസപ്പടി കേസ്: പിണറായി വിജയൻ രാജിവെക്കണമെന്ന് ഷോൺ ജോർജ്

മാസപ്പടി കേസിൽ പിണറായി വിജയനും കുടുംബത്തിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡി.ജി.പിയ്ക്ക് കത്ത് നൽകിയ സാഹചര്യത്തിൽ,...