ഇറാൻ-ഇസ്രായേല്‍ യുദ്ധം; ഇന്ധന വിപണിയില്‍ ആശങ്ക പടരുന്നു

ഇറാൻ-ഇസ്രായേല്‍ യുദ്ധം പത്താം ദിവസത്തിലേക്ക് കടന്നതോടെ ഇന്ത്യയിലെ ഇന്ധന വിപണിയില്‍ ആശങ്ക പടരുന്നു.നിലവില്‍ രാജ്യത്ത് പാചകവാതകത്തിന് ക്ഷാമമില്ലെന്നും ആവശ്യമായ സ്റ്റോക്ക് ലഭ്യമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. എന്നാല്‍, പൂഴ്ത്തിവെപ്പ് തടയുന്നതിനായി പുതിയ സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതിന് മന്ത്രാലയം കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.

പുതിയ ഉത്തരവ് പ്രകാരം, ഒരു സിലിണ്ടർ മാത്രമുള്ള ഉപഭോക്താക്കള്‍ക്ക് 21 ദിവസത്തിന് ശേഷം മാത്രമേ അടുത്ത ബുക്കിംഗ് നടത്താൻ സാധിക്കൂ. അത് 25 ദിവസമാക്കിയെന്നും റിപ്പോർട്ടുണ്ട്. രണ്ട് സിലിണ്ടറുകള്‍ ഉള്ളവർക്ക് ഇത് 30 ദിവസമായി വർദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച സിലിണ്ടർ വിലയില്‍ 60 രൂപയുടെ വർദ്ധനവ് ഉണ്ടായതും വിതരണത്തിലെ നിയന്ത്രണങ്ങളും ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി വർദ്ധിപ്പിച്ചു. ഇതോടെ പലയിടങ്ങളിലും പാചകവാതകം കരിഞ്ചന്തയില്‍ 1,500 രൂപ വരെ ഈടാക്കി വില്‍ക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ദില്ലി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ബുക്കിംഗില്‍ 20 ശതമാനം വരെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ പാചകവാതക ഇറക്കുമതിയുടെ 80 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. യുദ്ധം മൂലം ഈ പാതയില്‍ തടസ്സമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അള്‍ജീരിയ, ഓസ്‌ട്രേലിയ, കാനഡ, നോർവേ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അധികമായി പാചകവാതകം എത്തിക്കാൻ സർക്കാർ ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. നിലവില്‍ രാജ്യത്തെ വിതരണ ശൃംഖല സുരക്ഷിതമാണെന്നും അനാവശ്യമായി ഗ്യാസ് സിലിണ്ടറുകള്‍ വാരിക്കൂട്ടാൻ ശ്രമിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Leave a Reply

spot_img

Related articles

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു

രാജ്യത്തെ മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നത് ലക്ഷ്യമിട്ടുള്ള 'പൊതുപരീക്ഷാ (അന്യായ മാർഗ്ഗങ്ങൾ തടയൽ) ഭേദഗതി ബിൽ, 2026' ലോക്‌സഭയിൽ അവതരിപ്പിച്ചു. സഭയിൽ പ്രതിപക്ഷ...

പരീക്ഷാ രംഗത്ത് സമഗ്ര പരിഷ്കാരം: പുതിയ ടാസ്ക് ഫോഴ്സിന് രൂപം നൽകാൻ കേന്ദ്ര സർക്കാർ

രാജ്യത്തെ പ്രവേശന, മത്സര പരീക്ഷാ രീതികൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിൻ്റെ ഭാഗമായി സമഗ്രമായ പരിഷ്കാരങ്ങൾ നിർദേശിക്കാൻ കേന്ദ്ര സർക്കാർ പുതിയ ടാസ്ക് ഫോഴ്സിന് രൂപം...

പ്രധാൻ്റെ രാജി ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് സൂചന; വകുപ്പ് മാറ്റിയേക്കും

ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്ന് സൂചന.മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കാം എന്ന് ഉച്ചയ്ക്കുള്ള ചർച്ചയില്‍ സിജെപിയെ കേന്ദ്രസർക്കാർ അറിയിക്കും. പ്രധാൻ്റെ വകുപ്പ് മാറ്റി...

സിജെപി സമരത്തിന് ഐക്യദാർഢ്യം; ഭരണഘടന കയ്യിലേന്തി ആസാദി യാത്രയുമായി വേടന്‍

ഡല്‍ഹിയില്‍ കോക്രോച്ച് ജനതാപാർട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാപ്പർ വേടന്‍റെ ആസാദി യാത്ര ഞായറാഴ്ച കൊച്ചിയില്‍ നടക്കും.വൈകിട്ട് 3ന് ഭരണഘടന...