തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍ നടത്തി തിരുവനന്തപുരം ജനറല്‍ ആശുപത്രി. അതില്‍ തന്നെ അതീവ വൈദഗ്ദ്ധ്യവും നൂതന സാങ്കേതിക വിദ്യയും ഉപയോഗിക്കുന്ന ലമെല്ലാര്‍ കേരടോപ്ലാസ്റ്റി അഥവാ കോര്‍ണിയ മുഴുവനായി മാറ്റാതെ കേട് വന്ന പാളികള്‍ മാത്രമായി മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയയും (DSEK) അവിടെ വിജയകരമായി നടത്തിയിരിക്കുന്നു. അഭിമാനകരമായ നേട്ടം കൈവരിച്ച ജനറല്‍ ആശുപത്രിയിലെ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഈ സര്‍ക്കാരിന്റെ കാലത്ത് ഒരുക്കി. സ്വകാര്യ ആശുപത്രികളില്‍ നടത്തുന്ന ചിലവേറിയ ഈ ശസ്തക്രിയ ഒരു സര്‍ക്കാര്‍ മേഖലയിലുള്ള ജനറല്‍ ആശുപത്രിയില്‍ നടത്താനായി എന്നത് കേരളത്തിലെ നേത്ര ശസ്ത്രക്രിയയുടെ നിലവാരം തന്നെ ഉയര്‍ത്തുന്നതും ആരോഗ്യ വകുപ്പിന് അഭിമാനിക്കാവുന്നതുമായ ഒരു നേട്ടവുമാണ്. കേരളത്തിന്റെ അന്ധതനിവാരണ പദ്ധതിയില്‍ സുപ്രധാനമായ ഒരു ചുവടുവയ്പ്പ് കൂടിയാണിത്.കോര്‍ണിയ സര്‍ജന്‍ ഡോ. രശ്മി പി. ഹരിദാസ്, ഡോ. ദിവ്യ, അനസ്തേഷ്യ വിദഗ്ധരായ ഡോ. അമ്പിളി, ഡോ. മധു, നഴ്സിഗ് ഓഫീസര്‍മാരായ ബോബി രേവതി ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്റര്‍ നാദിയ, നഴ്സിംഗ് അസിസ്റ്റന്റ് മോളി എന്നിവര്‍ കോര്‍ണിയ സര്‍ജറിയില്‍ സന്നിഹിതരായിരുന്നു.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....