അമേരിക്ക, ഇസ്രയേല്‍ – ഇറാൻ യുദ്ധത്തിന് അന്ത്യമായേക്കുമെന്ന് റിപ്പോർട്ട്

അമേരിക്ക, ഇസ്രയേല്‍ – ഇറാൻ യുദ്ധത്തിന് അന്ത്യമായേക്കുമെന്ന് റിപ്പോർട്ടുകള്‍.യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ സന്നദ്ധത പ്രകടിപ്പിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഒമാൻ ഭരണകൂടം നടത്തിയ സമാധാന ചർച്ചകള്‍ക്കൊടുവിലാണ് ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന നിലപാടിലെത്തിയത്. എന്നാല്‍, യുദ്ധം അവസാനിപ്പിക്കുന്നതിനായി മൂന്ന് നിബന്ധനകളും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ മുന്നോട്ടുവെച്ചിട്ടുണ്ട്.ചില നിർണായക ഉപാധികള്‍ അംഗീകരിക്കപ്പെട്ടാല്‍ മാത്രമേ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാകൂവെന്ന് മസൂദ് പെസഷ്കിയൻ വ്യക്തമാക്കി. ഇറാനിലെ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം, ഇനി മുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന അന്താരാഷ്ട്ര ഉറപ്പ് ലഭിക്കണം, രാജ്യത്തിന്റെ പരമാധികാരത്തില്‍ ഇടപെടല്‍ ഉണ്ടാകരുത് എന്നീ മൂന്ന് പ്രധാന ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ട് വെച്ചിരിക്കുന്നത്. ഈ ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രമേ സമാധാനത്തിലേക്ക് നീങ്ങാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ഇറാന്റെ ആക്രമണങ്ങള്‍ ഉടനടി നിര്‍ത്തണമെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ഇറാന്റെ ആക്രമണങ്ങള്‍ ഉടനടി നിര്‍ത്തണമെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍.ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ...

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം.രണ്ട് ഡ്രോണുകൾ വീണ് നാല് പേർക്ക് പരിക്കേറ്റു. ഇന്നു രാവിലെയാണ് സംഭവം. പരിക്കേറ്റവരിൽ ഇന്ത്യക്കാരനുമുണ്ടെന്ന് ദുബായ് മീഡിയ...

പശ്ചിമേഷ്യൻ സംഘർഷം അയവില്ലാതെ തുടരുന്നു

പശ്ചിമേഷ്യൻ സംഘർഷം അയവില്ലാതെ തുടരുന്നു.ഇറാൻ തലസ്ഥാനമായ ടെഹ്റാൻ അടക്കമുള്ള നഗരങ്ങളില്‍ പുതിയ ആക്രമണ പരമ്പരയാണ് ഇസ്രയേല്‍ നടത്തിയത്. പലയിടത്തും സ്ഫോടനങ്ങള്‍ ഉണ്ടായി.ഇസ്രയേല്‍-അമേരിക്ക ആക്രമണങ്ങള്‍ക്ക് മിസൈല്‍...

സമാധാന ചർച്ചകൾക്കായി ഇറാനോട് ആവശ്യപ്പെട്ട് തുർക്കി പ്രസിഡന്റ് എർദോഗൻ

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ സമാധാന ചർച്ചകൾക്കായി ഇറാനോട് ആവശ്യപ്പെട്ട് തുർക്കി പ്രസിഡന്റ് എർദോഗൻ. ആവശ്യത്തോട് ഇറാൻ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. റഷ്യയും ചൈനയും വെടിനിർത്തലിനായി...