എ. പത്മകുമാര്‍ സിപിഎമ്മിന് പുറത്തേക്കെന്ന് സൂചന

ശബരിമല സ്വര്‍ണകൊള്ള കേസില്‍ പ്രതിയായ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍ സിപിഎമ്മിന് പുറത്തേക്കെന്ന് സൂചന.സ്വര്‍ണക്കൊള്ള കേസില്‍ വിശദീകരണം തേടി പാര്‍ട്ടി നോട്ടീസ് നല്‍കി. തപാലില്‍ ആണ് ജില്ലാ നേതൃത്വം നോട്ടീസ് നല്‍കിയത്.പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസിന്റെ ഉള്ളടക്കം. വിശദീകരണം തേടിയ ശേഷം നടപടിക്ക് സാധ്യതയെന്ന വിവരവും പുറത്തുവരുന്നുണ്ട്. നോട്ടീസ് നല്‍കിയത് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം എന്നാണ് സൂചന. കഴിഞ്ഞദിവസം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ നിന്ന് പത്മകുമാറിനെ പുറത്താക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് പത്മകുമാര്‍ കേസില്‍ ജാമ്യം ലഭിച്ച്‌ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.

Leave a Reply

spot_img

Related articles

മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികളുടെ നിയന്ത്രണം; കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നിന്ന് കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി...

നെഹ്റു ട്രോഫി ജലമേള നാളെ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ ഉച്ച കഴിഞ്ഞ് 2 ന് മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറും...

7.8 കോടി യാത്രക്കാർ; ലോകത്തെ തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഡൽഹി

ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടം നേടി ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. 2025ല്‍ 7.8 കോടിയിലധികം യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ കടന്നു പോയതെന്നാണ് എയര്‍പോര്‍ട്‌സ്...

തൃശൂർ പേരാമംഗലത്തെ വീട്ടില്‍ നിന്ന് 50 പവൻ സ്വർണം കവർന്നു

തൃശൂർ പേരാമംഗലത്തെ വീട്ടില്‍ നിന്ന് 50 പവൻ സ്വർണം കവർന്നു .തുണിക്കട ഉമയായ പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് മോഷണം നടന്നത്.മകളുടെ വിവാഹവുമായി ബന്ധപ്പെട്ട്...