കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക: സ്ഥിരമായി തോല്‍ക്കുന്നവരെ ഒഴിവാക്കും; പുതുമുഖങ്ങള്‍ക്കും വിജയ സാധ്യതയുള്ളവർക്കും മുൻഗണന

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക: സ്ഥിരമായി തോല്‍ക്കുന്നവരെ ഒഴിവാക്കാൻ സ്ക്രീനിംഗ് കമ്മിറ്റിയുടെ തീരുമാനം. പുതുമുഖങ്ങള്‍ക്കും വിജയസാധ്യതയുള്ളവർക്കും മുൻഗണന നല്‍കും.കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കുന്നതിനായുള്ള നിർണ്ണായക ചർച്ചകള്‍ ഇന്ന് ഡല്‍ഹിയില്‍ തുടരും.

രാവിലെ പത്ത് മണിയോടെ സ്ക്രീനിംഗ് കമ്മിറ്റി യോഗം ചേരും. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കള്‍ ചർച്ചകളില്‍ പങ്കാളികളാകാൻ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്

തിരുവനന്തപുരത്തെ മിക്ക മണ്ഡലങ്ങളിലും ഒന്നിലധികം പേരുകള്‍ പരിഗണനയിലുണ്ട്. ശക്തമായ മത്സരസാധ്യതയുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നേതൃത്വം. ആറന്മുള, കോന്നി, അടൂർ തുടങ്ങിയ സീറ്റുകളില്‍ ചർച്ചകള്‍ പുരോഗമിക്കുന്നു. തൃശ്ശൂരിലെ സ്ഥാനാർത്ഥി നിർണ്ണയത്തില്‍ വലിയ പ്രതിസന്ധി നിലനില്‍ക്കുന്നു എന്നാണ് റിപ്പോർട്ട്. മലബാറിലെയും എറണാകുളത്തെയും ചില മണ്ഡലങ്ങളിലും തർക്കങ്ങള്‍ പരിഹരിക്കാനുണ്ട്.

സ്ഥിരമായി തോല്‍ക്കുന്നവരെ ഇത്തവണ ഒഴിവാക്കാനാണ് സ്ക്രീനിംഗ് കമ്മിറ്റിയുടെ തീരുമാനം. പുതുമുഖങ്ങള്‍ക്കും വിജയസാധ്യതയുള്ളവർക്കും മുൻഗണന നല്‍കും. തിങ്കളാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നതോടെ 70 ശതമാനം മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.

Leave a Reply

spot_img

Related articles

രക്ഷിതാക്കൾ ഉപേക്ഷിച്ച കുഞ്ഞിനെ ശിശുക്ഷേമസമിതി ഏറ്റെടുത്തു

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെ മാതാപിതാക്കൽ വേണ്ടന്ന് വച്ചതിനെ തുടർന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുത്തു.സറണ്ടർ നിയമപ്രകാരമാണ് കുഞ്ഞിനെ ഏറ്റെടുത്തത്.കുട്ടിക്ക് മയൂരി...

കോന്നിയിൽ തുടർച്ചയായ ദിവസങ്ങളില്‍ വീട്ടില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി

പത്തനംതിട്ട കോന്നിയിൽ തുടർച്ചയായ ദിവസങ്ങളില്‍ വീട്ടില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി.പത്തനംതിട്ട കോന്നി ഇളകൊള്ളൂരിലെ വീട്ടിലാണ് സംഭവം.തുടർച്ചയായ മൂന്നാം ദിവസവും വീട്ടില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടിയതോടെയാണ്...

നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം

ഇടുക്കി നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയത്തില്‍ പോലീസ് അന്വേഷണം ഊർജിതമാക്കി.നെടുങ്കണ്ടം പച്ചടി സ്വദേശികളായ മേരിക്കുട്ടിയെയും മകൻ റെജിയെയും ഒരു മാസത്തോളമായി കാണാനില്ലായിരുന്നു....

എല്‍ഡിഎഫ് മൂന്നാം തവണയും അധികാരത്തിലെത്തും; എ എൻ ഷംസീർ

എല്‍ഡിഎഫ് മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് സ്പീക്കർ എ എൻ ഷംസീർ .എല്‍ഡിഎഫിന് അനുകൂല സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു.മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധത്തിലും അദ്ദേഹം...