ജി സുധാകരനെ നേരിടാൻ സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് പൊതുയോഗങ്ങൾ നടത്താൻ സി പി എം ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനം

ജി സുധാകരനെ നേരിടാൻ സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് പൊതുയോഗങ്ങൾ നടത്താൻ സി പി എം ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനം.ജി സുധാകരന് രാഷ്ട്രീയ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാൻ. സുധാകരൻ പാർട്ടിയെ ചതിച്ചു.സുധാകരനെ തുറന്ന് കാട്ടാൻ സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന ജനറൽബോഡി യോഗങ്ങളും നടത്തും.മിനിഞ്ഞാന്ന് വരെ ജി സുധാകരൻ ഞങ്ങളുടെ നേതാവായിരുന്നു.ഒരു പരിപാടിക്കും ജി സുധാകരനെ വിളിക്കേണ്ടതില്ല.ജില്ലയിലെ പാർട്ടി ഒരുപാട് പ്രയാസങ്ങൾ നേരിട്ടുണ്ട്. അതുപോലെ ഇതും പാർട്ടി ഒരുമിച്ച് നേരിടുമെന്ന് സജി ചെറിയാൻ പറഞ്ഞു.തന്നെ അവഗണിച്ചു എന്ന പേരിൽ സുധാകരൻ ഒരു കത്ത് പോലും തന്നിട്ടുണ്ടോ?അമ്പലപ്പുഴയിൽ മത്സരം എൽ ഡി എഫും യു ഡി എഫും തമ്മിൽ ആണ്.പ്രശ്നങ്ങൾ വരുമ്പോൾ ആലപ്പുഴയിലെ പാർട്ടി ഒന്നിച്ച് നിൽക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.

Leave a Reply

spot_img

Related articles

ബിവറേജസ് കോർപ്പറേഷൻ സാമ്പത്തിക നഷ്ടത്തിലാകാൻ കാരണം എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനങ്ങൾ: എക്സൈസ് മന്ത്രി

ബിവറേജസ് കോർപ്പറേഷൻ സാമ്പത്തിക നഷ്ടത്തിലാകാൻ കാരണം എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനങ്ങൾ: എക്സൈസ് മന്ത്രി എം. ലിജു.ബെവ്കോ ഇപ്പൊഴല്ല നഷ്ടത്തിലായത് എന്നും, എൽ.ഡി.എഫ് സർക്കാർ എടുത്ത...

നെല്ലെടുപ്പില്‍ കേന്ദ്ര താങ്ങുവില വിഹിതത്തില്‍ നിന്ന് 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

നെല്ലെടുപ്പില്‍ കേന്ദ്ര താങ്ങുവില വിഹിതത്തില്‍ നിന്ന് 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്.രണ്ടാംവിള നെല്ലെടുപ്പില്‍ സംസ്ഥാന പ്രോത്സാഹന വിഹിതം പൂര്‍ണതോതില്‍ സംസ്ഥാനം...

എ എൻ ഷംസീറിന് ലീഗ് മനസ്സെന്ന് വെള്ളാപ്പള്ളി

എ എൻ ഷംസീർ യഥാർഥ ലീഗുകാരനാണ്, കമ്മ്യൂണിസ്റ്റുകാരനല്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.ഷംസീറിന് കമ്മൂണിസ്റ്റ് മനസല്ല, ലീഗ്...

മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാം വധശ്രമക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം

മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാം വധശ്രമക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം .കേസിലെ വിചാരണക്കോടതിയായ കല്‍പ്പറ്റ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിയില്‍ പിഴവുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി.കേസിലെ...