തിരുവനന്തപുരം മെഡിക്കല്‍ കോളജ് മുന്‍ സൂപ്രണ്ടിനെതിരായ ലൈംഗിക പീഡന പരാതി ഹണി ട്രാപ്പെന്ന ആരോപണവുമായി ഡോക്ടറുടെ ഭാര്യ

തിരുവനന്തപുരം മെഡിക്കല്‍ കോളജ് മുന്‍ സൂപ്രണ്ടിനെതിരായ ലൈംഗിക പീഡന പരാതി ഹണി ട്രാപ്പെന്ന ആരോപണവുമായി ഡോക്ടറുടെ ഭാര്യ.പണത്തിനും ഫ്‌ലാറ്റിനുമായി നടത്തിയ ആസൂത്രിത കെണിയാണ് പരാതിയെന്ന് ഡോക്ടറുടെ ഭാര്യ പറഞ്ഞു. സംഭവത്തില്‍ ഇരുകക്ഷികളും പരാതി നല്‍കിയതിനാല്‍ വിശദ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്.

യുവതിയുമായി 500 രൂപ ഗൂഗിള്‍ പേയില്‍ അയച്ചു കൊടുത്തു തുടങ്ങിയ പരിചയമാണെന്ന് ഡോക്ടറുടെ ഭാര്യ പറഞ്ഞു. യുവതി കുടുംബ പ്രശ്‌നങ്ങള്‍ പറഞ്ഞ് കൂടുതല്‍ അടുക്കുകയായിരുന്നു. ബുദ്ധിമുട്ടുകള്‍ പറഞ്ഞ് പണം വാങ്ങുമായിരുന്നു. പിന്നീട് ഭീഷണിയായി മാറുകയായിരുന്നു. ഫ്‌ലാറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അത് വിസ്സമ്മതിച്ചപ്പോള്‍ ലൈംഗിക പീഡന പരാതി നല്‍കുകയായിരുന്നെന്നും പറയുന്നു. നെയ്യാറ്റിന്‍കര സ്വദേശിനിയായ യുവതിയുടെ ശല്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ വനിത കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു.

ഇരു കക്ഷികളെയും കൗണ്‍സിലിങ്ങിന് വിളിച്ച്‌ പ്രശ്‌നം പരിഹരിച്ചു വിട്ടതാണ്. എന്നാല്‍ പീഡന പരാതി ഉന്നയിക്കുന്നത് കുടുംബം പുതുതായി വാങ്ങുന്ന ഫ്‌ലാറ്റ് ലഭിക്കാന്‍ വേണ്ടിയാണെന്നാണ് പറയുന്നത്. പരാതിയെ നിയമപരായി നേരിടുമെന്നും ഭാര്യ പറയുന്നു. 2023 സെപ്തംബറില്‍ പരിചയപ്പെട്ട ശേഷം പലയിടങ്ങളിലെത്തിച്ച്‌ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. യുവതിക്കെതിരെ ഡോക്ടറും പരാതി നല്‍കിയിട്ടുണ്ട്. ഇരു കക്ഷികളുടെയും പരാതിയില്‍ പരിശോധന നടത്തിയ ശേഷമായിരിക്കും പോലീസിന്റെ തുടര്‍ നടപടികള്‍.

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...