തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ വൈരമുത്തുവിന് ജ്ഞാനപീഠം

തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ വൈരമുത്തുവിന് ജ്ഞാനപീഠം ലഭിച്ചു.
സാഹിത്യ മേഖലയിലെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.ചെന്നൈയിലെ പച്ചയ്യപ്പാസ് കോളേജിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ഒരു പരിഭാഷകനായാണ് ജോലി ആരംഭിച്ചത്. ആ സമയത്ത് തന്നെ അദ്ദേഹത്തിന്റെ കവിതകളും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. പി.ഭാരതിരാജയുടെ നിഴൽകൾ എന്ന ചിത്രത്തിലൂടെ 1980ൽ തമിഴ് ചലച്ചിത്രമേഖലയിൽ പ്രവേശിച്ചു. 50 വർഷത്തെ ചലച്ചിത്ര ജീവിതത്തിനിടയിൽ 7,500ൽ അധികം പാട്ടുകളും കവിതകളും അദ്ദേഹം എഴുതി. 7 ദേശീയ അവാർഡുകളും 6 സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഏതൊരു ഇന്ത്യൻ ഗാനരചയിതാവിനും ലഭിച്ചിട്ടുള്ള ദേശീയ അവാർഡ്‌കളിൽ ഏറ്റവും കൂടുതൽ ഇതാണ്. സമ്പുഷ്‌ടമായ അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളെ പരിഗണിച്ച് പത്മശ്രീ,പത്മഭൂഷൺ,സാഹിത്യ അക്കാദമി അവാർഡ് എന്നിവയും അദ്ദേഹത്തെ തേടിയെത്തി

തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ മേട്ടൂർ ഗ്രാമത്തിൽ കൃഷിക്കാരായിരുന്ന രാമസാമിക്കും ഭാര്യ അംഗമ്മാൾക്കും മകനായി 1953 ജൂലൈ 13 ന് വൈരമുത്തു ജനിച്ചു. 1957ൽ വൈഗൈ നദിക്ക് കുറുകെ വൈഗൈ അണക്കെട്ട് നിർമ്മിച്ചതിനെ തുടർന്ന് തേനി ജില്ലയിലെ മേട്ടൂർ ഗ്രാമമായ വടുഗുപട്ടിയിലേക്ക് മാറാൻ അദ്ദേഹത്തിൻതെ കുടുംബം നിർബന്ധിതരായി. തന്റെ പുതിയ ചുറ്റുപാടുകളിൽ അദ്ദേഹം വിദ്യാഭ്യാസത്തിനോടപ്പം കാർഷിക മേഖലയും ഏറ്റെടുത്തു.

വളരെ ചെറുപ്പം മുതൽ തന്നെ വൈരമുത്തു തമിഴിലെ ഭാഷയിലേക്കും സാഹിത്യത്തിലേക്കും ആകർഷിക്കപ്പെട്ടു. 1960കളിൽ തമിഴ്‌നാട്ടിലെ ദ്രാവിഡ പ്രസ്ഥാനം അദ്ദേഹത്തിന്റെ യുവത്വത്തിൽ കാര്യമായ സ്വാധീനം ചെലുത്തി. പെരിയാർ ഇ.വി. രാമസ്വാമി നായ്‌കർ, ‘പേരറിഗ്നർ’ സി.എൻ. അണ്ണാദുരൈ, ‘കലൈഗ്നർ’ എം. കരുണാനിധി, സുബ്രഹ്മണ്യ ഭാരതി, ഭാരതിദാസൻ, കണ്ണദാസൻ തുടങ്ങി ഭാഷയുമായി ബന്ധപ്പെട്ട നിരവധി പ്രമുഖർ അദ്ദേഹത്തെ പ്രചോദിപ്പിച്ചു. പത്താം വയസ്സുമുതൽ അദ്ദേഹം കവിതകൾ എഴുതിത്തുടങ്ങി, കൗമാരപ്രായത്തിൽ തന്നെ, സ്കൂളിലെ ഒരു പ്രഭാഷകനും കവിയുമായി അദ്ദേഹം അറിയപ്പെട്ടു. പതിനാലാം വയസ്സിൽ തിരുവള്ളുവറിന്റെ തിരുക്കുറള്നിന്ന് പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹം ‘വെൻബ കവിതകൾ’ എന്ന ഒരു കൂട്ടം കവിതകൾ എഴുതി.

ചെന്നൈയിലെ പച്ചയ്യപ്പ കോളേജിൽ ബിരുദം നേടിയ സമയത്ത് പ്രഭാഷകനും കവിയും എന്ന നിലയിൽ അദ്ദേഹം പ്രശംസ നേടി. തന്റെ കോളേജ് വിദ്യാഭ്യാസത്തിന്റെ രണ്ടാം വർഷത്തിൽ തന്റെ പത്തൊൻപതാമത്തെ വയസ്സിൽ വൈഗരൈ മേഘങ്ങൾ എന്ന പേരിൽ കവിതെകളുടെ ആദ്യ സമാഹാരം പ്രസിദ്ധീകരിച്ചു. ഈ പുസ്‌തകം വിമൻസ് ക്രിസ്ത്യൻ കോളേജിലെ പാഠ്യപദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ സിലബസിന്റെ ഭാഗമായ ഒരു എഴുത്തുകാരൻ എന്ന ബഹുമതി വൈരമുത്തുക്ക് ലഭിച്ചു. മദ്രാസ് സർവകലാശാലയിൽ തമിഴ് സാഹിത്യരംഗത്ത് കലയിൽ 2 വർഷത്തെ മാസ്റ്റർ പ്രോഗ്രാം പൂർത്തിയാക്കി.

വിദ്യാഭ്യാസത്തിനുശേഷം 1970 കളുടെ മധ്യകാലവധിയിൽ തമിഴ്‌നാട് ഔദ്യോഗിക ഭാഷാ കമ്മീഷനിൽ ജസ്റ്റിസ് മഹാരാജന്റെ കീഴിൽ നിയമപുസ്തകങ്ങളുടെയും രേഖകളുടെയും ഇംഗ്ലീഷിൽനിന്ന് തമിഴിലേക്ക് വിവർത്തനം ചെയ്യുന്ന വിവർത്തകനായി ജോലി ചെയ്തു തുടങ്ങി. ഇതിനുപുറമെ, 1979ൽ തിരുത്തി ഏഴുതിയ തീർപുഗൽ എന്ന പേരിൽ രണ്ടാമത്തെ കവിതാസമാഹാരം അദ്ദേഹം പുറത്തിറക്കി മീനാക്ഷി കോളേജ് ഫോർ വിമൻ മുൻ പ്രൊഫസറുമായ പൊൻമണിയെ അദ്ദേഹം വിവാഹം കഴിച്ചു. അവർക്ക് രണ്ട് ആൺമക്കളുണ്ട് – മദൻ കാർകി, കബിലന്. ഇരുവരും തമിഴ് സിനിമകളുടെ ഗാനരചയിതാക്കൾ, ഡയലോഗ് എഴുത്തുകാർ എന്നീ നിലയിൽ ജോലി ചെയ്യുന്നു. അദ്ദേഹത്തിന് രണ്ട് കൊച്ചുമക്കൾ ഉണ്ട് – ഹൈകു, മേട്ടൂരി

Leave a Reply

spot_img

Related articles

എസ്ബിഐ സേവന നിരക്കുകളിൽ മാറ്റം: സൗജന്യ പിൻവലിക്കൽ പരിധി ഇനി നാല് തവണ മാത്രം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ സേവന നിരക്കുകളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തുന്നു. ബാങ്കിന്റെ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (ബി.എസ്.ബി.ഡി) അക്കൗണ്ട്...

മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു

ഹൈദരാബാദിലെ മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു.ആന്ധ്രാപ്രദേശില്‍ നിന്നുള്ള ജനസേന പാർട്ടി രാജ്യസഭാ എം.പി ലിംഗമനേനി രമേശിന്റെ...

ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ എല്‍.കെ.ജി വിദ്യാർഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ ആറുവയസ്സുകാരനായഎല്‍.കെ.ജി വിദ്യാർഥിദുരൂഹ സാഹചര്യത്തില്‍ മരിച്ചു.ഹോംവർക്ക് പൂർത്തിയാക്കാത്തതിന് അധ്യാപിക കുട്ടിയെ മർദിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍...

സമുദ്രസുരക്ഷാ മേഖലയില്‍ സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ ഭാരതവും ജപ്പാനും ധാരണ

സമുദ്രസുരക്ഷാ മേഖലയില്‍ സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ ഭാരതവും ജപ്പാനും ധാരണ .ഇതുസംബന്ധിച്ച ധാരണാ പത്രത്തില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ജപ്പാന്‍ പ്രതിരോധമന്ത്രി ഷിന്‍ജിറോ...