ജി. അരവിന്ദൻ അനുസ്മരണ ചലച്ചിത്ര നിരൂപണ ലേഖനമത്സര വിജയികളെ പ്രഖ്യാപിച്ചു

തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജി. അരവിന്ദൻ അനുസ്മരണ ചലച്ചിത്രനിരൂപണ ലേഖനമത്സരത്തിൽ വിജയികളെ പ്രഖ്യാപിച്ചു.എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജിലെ മൂന്നാം വർഷ ബി. എ. അനിമേഷൻ ആൻഡ് വിഷ്വൽ എഫക്ടസ് വിദ്യാർഥിയായ നകുൽ സേനൻ വി. എഴുതിയ ‘ അരവിന്ദൻ – വരയുടെ വേഷപ്പകർച്ചകൾ’ എന്ന ലേഖനത്തിനാണ് ഒന്നാം സമ്മാനം.

കോഴിക്കോട് തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാലയിലെ രണ്ടാം വർഷ പി. ജി. വിദ്യാർഥി അൻസിഫ് ഖുസ്രു എഴുതിയ ‘ എസ്തപ്പാൻ: അർത്ഥ സന്ദിഗ്ദ്ധതയുടെ ആഴപ്പരപ്പുകൾ’ എന്ന ലേഖനത്തിന് രണ്ടാം സമ്മാനം ലഭിച്ചകോട്ടയം മഹാത്മഗാന്ധി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലറ്റേഴ്സിലെ എം.എ. ഇംഗ്ലീഷ് വിദ്യാർഥി ഡേർണി ചാക്കോ എഴുതിയ ‘കുമ്മാട്ടിയുടെ സമാന്തരലോകങ്ങൾ’ എന്ന ലേഖനത്തിനാണ് മൂന്നാം സമ്മാനം ലഭിച്ചത്.

കൂടാതെ സൂര്യ തേജസ്സ്( ഡൽഹി സർവ്വകലാശാല) അബ്ദുള്ള ഹാരി സി. (കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ), അഖില നായർ, ( സെൻ്റ് ജോസഫ് കോളജ്, ആലപ്പുഴ) മീനാക്ഷി എസ് ആർ, ( കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസ്) ഷഹീർ പി, പ്രവീൺ കെ. ടി. കാലിക്കറ്റ് സർവ്വകലാശാല) ,ഷാൽബിയ ഷബീബ്,( ഫറൂഖ് കോളജ്, കോഴിക്കോട്) നന്ദൻ റോയി (ഫിലിം ഡയറക്ഷൻ വകുപ്പ്, കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ) എന്നിവർ ജൂറിയുടെ പ്രത്യേക പരാമർശം നേടി. ഇവർക്കും സർട്ടിഫിക്കറ്റ് നൽകും. മൽസരത്തിന് കേരളത്തിലെമ്പാടും നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. വിജയികൾക്ക് മാർച്ച് 15ന്കോട്ടയം സി.എം.എസ്. കോളജിൽ നടക്കുന്ന അരവിന്ദ് സ്മൃതി പരിപാടിയിൽ വെച്ച് പ്രമുഖ ഫിലിംക്രിട്ടിക് വിജയ്കൃഷ്ണൻ പുരസ്കാരങ്ങൾ നൽകും.

Leave a Reply

spot_img

Related articles

രക്ഷിതാക്കൾ ഉപേക്ഷിച്ച കുഞ്ഞിനെ ശിശുക്ഷേമസമിതി ഏറ്റെടുത്തു

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെ മാതാപിതാക്കൽ വേണ്ടന്ന് വച്ചതിനെ തുടർന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുത്തു.സറണ്ടർ നിയമപ്രകാരമാണ് കുഞ്ഞിനെ ഏറ്റെടുത്തത്.കുട്ടിക്ക് മയൂരി...

കോന്നിയിൽ തുടർച്ചയായ ദിവസങ്ങളില്‍ വീട്ടില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി

പത്തനംതിട്ട കോന്നിയിൽ തുടർച്ചയായ ദിവസങ്ങളില്‍ വീട്ടില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി.പത്തനംതിട്ട കോന്നി ഇളകൊള്ളൂരിലെ വീട്ടിലാണ് സംഭവം.തുടർച്ചയായ മൂന്നാം ദിവസവും വീട്ടില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടിയതോടെയാണ്...

നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം

ഇടുക്കി നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയത്തില്‍ പോലീസ് അന്വേഷണം ഊർജിതമാക്കി.നെടുങ്കണ്ടം പച്ചടി സ്വദേശികളായ മേരിക്കുട്ടിയെയും മകൻ റെജിയെയും ഒരു മാസത്തോളമായി കാണാനില്ലായിരുന്നു....

എല്‍ഡിഎഫ് മൂന്നാം തവണയും അധികാരത്തിലെത്തും; എ എൻ ഷംസീർ

എല്‍ഡിഎഫ് മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് സ്പീക്കർ എ എൻ ഷംസീർ .എല്‍ഡിഎഫിന് അനുകൂല സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു.മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധത്തിലും അദ്ദേഹം...