കോട്ടയത്തു ബി.ജെ.പിയില്‍ പൊട്ടിത്തെറി; നോബിൾ മാത്യുവിനെ സസ്പെൻ്റ് ചെയ്തു

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ കോട്ടയത്തു ബി.ജെ.പിയില്‍ പൊട്ടിത്തെറി. നോബിൾ മാത്യുവിനെ സസ്പെൻ്റ് ചെയ്തു.കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനെ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാക്കിയതിനതിരെ ബി.ജെ.പി.ദേശീയ ന്യൂനപക്ഷ മോര്‍ച്ച ഉപാധ്യക്ഷന്‍ നോബിള്‍ മാത്യു രംഗത്തു വന്നു.ഇതോടെ നോബിളിനെ പാർട്ടിയിൽ നിന്നും സസ്പെൻ്റ് ചെയ്തു.

വെള്ളം കോരുന്നവരും വിറക് വെട്ടുന്നവരും പുറത്തു നില്‍ക്കുന്നു എന്നും ജോര്‍ജ് കുര്യന് 20,000 വോട്ടുപോലും കിട്ടില്ലെന്നു നോബിള്‍ മാത്യു പറയുന്നു. താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നിട്ടു പതിനൊന്നു വര്‍ഷമായി. തനിക്കു ഇക്കുറി കാഞ്ഞിരപ്പള്ളിയില്‍ ജയിക്കാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നു. എന്നാല്‍, കാഞ്ഞിരപ്പള്ളിയുമായി ഒരു ബന്ധവും ഇല്ലാത്ത ജോര്‍ജ് കുര്യന്‍ അവിടെ വന്നു നില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ സ്വന്തം വാര്‍ഡില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ നിന്ന സ്ഥനാര്‍ഥിക്കു എമ്പതു വോട്ട് മാത്രമാണു ലഭിച്ചത്.

കഷ്ടപ്പെട്ട് വെള്ളം കോരുകയും വിറക് വെട്ടുകയും ചെയ്യുന്നവരെ ഒഴിവാക്കുന്ന ഈ രാഷ്ട്രീയത്തോട് തങ്ങള്‍ എതിരാണ്. കോര്‍കമ്മറ്റി അംഗങ്ങള്‍ അവരുടെ സ്വന്തംസീറ്റുകള്‍ എല്ലാം എടുത്തു. അതില്‍ തന്നെ ഗ്രൂപ്പുണ്ട്. സുരേന്ദ്രന്‍ ഗ്രൂപ്പും കൃഷ്ണദാസ് ഗ്രൂപ്പും വീതം വയ്ക്കും. രാജീവ് ചന്ദ്രശേഖറിന്റെ ഇഷ്ടക്കാരായ കുറേ പേരുണ്ട്. അവര്‍ എല്ലാം സേഫായി. തന്റെ തുടര്‍ന്നുള്ള സമീപനം സുഹൃത്തൃക്കളുമായി ചേര്‍ന്ന് ആലോചിക്കുമെന്നും നോബിള്‍ മാത്യു പറയുന്നു.

കാഞ്ഞിരപ്പള്ളി സീറ്റിലേക്ക് നോബിളിന്റെ പേര് ബി.ജെ.പി. ഒരു ഘട്ടത്തിലും പരിഗണിച്ചരുന്നില്ല. ഇതില്‍ കടുത്ത അസംതൃപ്തി നോബിളിനുണ്ടായിരുന്നു. പിന്നാലെയാണു ജോര്‍ജ് കുര്യന്റെ സ്ഥനാര്‍ഥിത്വം കാഞ്ഞിപ്പള്ളിയില്‍ പ്രഖ്യാപിച്ചത്. ബി.ജെ.പി. എ ക്ലാസ് മണ്ഡലമായ കാഞ്ഞിരപ്പള്ളിയില്‍ വിജയം ലക്ഷ്യമിട്ടാണു ജോര്‍ജ് കുര്യനെ മത്സരിപ്പിക്കുന്നത്.

ചിറക്കടവ്, പള്ളിക്കത്തോട്, വാഴൂര്‍, കറുകച്ചാല്‍ പഞ്ചായത്തുകളില്‍ ബി.ജെ.പിയ്ക്കു ശക്തമായ സ്വാധീനമുണ്ട്. മാത്രമല്ല, മണ്ഡലത്തിലെ ക്രൈസ്തവ ഭൂരിപക്ഷ മേഖലയിലും വിള്ളല്‍ വീഴ്ത്താനും ജോര്‍ജ് കുര്യനു കരുതുമെന്നു നേതൃത്വം കരുതുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. മണ്ഡലത്തില്‍ 31411 വോട്ടും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 36000 വോട്ടും നേടിയിരുന്നു.സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അഡ്വ. നോബിൾ മാത്യുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ സസ്പെന്റ് ചെയ്തു.

Leave a Reply

spot_img

Related articles

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി,ഹർജി തള്ളി ഹൈക്കോടതി

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി. ഹർജി തള്ളി ഹൈക്കോടതി.ആന്റണി രാജുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല.തൊണ്ടിമുതല്‍ കേസില്‍ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ച 3...

എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല

എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല.എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ലൈംഗിക പീഡന കേസ് ഉള്ളതിനാലാണ് തീരുമാനം. ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരാണ് പരിഗണനയിലുള്ളത്. കുന്നപ്പിള്ളിക്കെതിരായ കേസ് 26...

മസ്തിഷ്‌ക മരണം സംഭവിച്ച ഭർത്താവിന്റെ ബീജം ശീതീകരിച്ച് സൂക്ഷിക്കാന്‍ ഭാര്യയ്ക്ക് അനുമതി

കൊച്ചി: മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ ബീജം ശേഖരിച്ച് സൂക്ഷിക്കാന്‍ ഭാര്യയ്ക്ക് അനുമതി നല്‍കി ഹൈക്കോടതി.ജസ്റ്റിസ് എം.ബി സ്‌നേഹലതയുടേതാണ് ഇടക്കാല ഉത്തരവ്. ചിക്കന്‍പോക്‌സിനെ തുടര്‍ന്ന്...

ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതിന് വിലക്ക്

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ പൊതുജനങ്ങള്‍ ആയുധം കൈവയ്ക്കുന്നതു നിരോധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ മജിസ്ട്രേറ്റുമായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ...