ഗാസിയാബാദിൽ നാല് വയസുകാരിയെ അയൽവാസി വെടിവച്ചു കൊലപ്പെടുത്തി

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നാല് വയസുകാരിയെ അയൽവാസി വെടിവച്ചു കൊലപ്പെടുത്തി. സംഭവത്തിൽ ഗൗരവ് പ്രജാപതി (24) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് ഗൗരവ് കുട്ടിയെ കൊണ്ടുപോയി. തുടർന്ന് നന്ദ്രഗ്രാമിലെ ഒരു വയലിൽ വച്ച് കുട്ടിയെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.പരിക്കേറ്റ നിലയിൽ കുട്ടിയെ കണ്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കൾ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കുട്ടിയെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും കുട്ടിയുടെ കുടുംബം പോലീസിനെ അറിയിച്ചിരുന്നു. കുടും ബത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഗൗരവിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.

Leave a Reply

spot_img

Related articles

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...

കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം

കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം.200 ഗ്രാമിലധികം എംഡിഎംഎ പിടികൂടി. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി.ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പൊലീസും ഡാന്‍സാഫും നടത്തിയ...

ചങ്ങനാശേരിയിൽ എസിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് വേട്ട

ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ എക്സൈസ് നടത്തുന്ന ശക്തമായ പരിശോധനയായ 'ഓപ്പറേഷൻ തണ്ടറിന്റെ' ഭാഗമായി ചങ്ങനാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട.ചങ്ങനാശ്ശേരി സ്‌റ്റേഡിയത്തിനു സമീപത്തെ വാടക വീട്ടിൽ നിന്ന്...

തുറവൂരിൽ എം ഡി എം എയും കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ചേർത്തല തുറവൂരിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെ എം ഡി എം എയും കഞ്ചാവുമായി യുവാവ് പിടിയിലായി.കൊല്ലം മയ്യനാട്...