തളിപ്പറമ്പിലും പയ്യന്നൂരിലും സി.പി.എമ്മിൽനിന്ന് എത്തിയവരെ പിന്തുണയ്ക്കുന്നതിനെച്ചൊല്ലി യു.ഡി.എഫിൽ പ്രതിഷേധം

തളിപ്പറമ്പിലും പയ്യന്നൂരിലും സി.പി.എമ്മിൽനിന്ന് പിണങ്ങിപ്പിരിഞ്ഞെത്തിയവരെ പിന്തുണയ്ക്കുന്നതിനെച്ചൊല്ലി യു.ഡി.എഫിൽ പ്രതിഷേധം.സി.പി.എമ്മിൽ ആഭ്യന്തരകലാപമുണ്ടായതോടെ രണ്ടിടത്തും ജയിക്കാവുന്ന സാഹചര്യമാണെന്നും അത് ഉപയോഗിക്കാതെ സി.പി.എം. വിമതരെ പിന്തുണയ്ക്കാനുള്ള തീരുമാനം ശരിയല്ലെന്നുമാണ് വിമർശം.

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണ്‌ണനെയും തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദനെയും പിന്തുണയ്ക്കാനുള്ള ആലോചന നേതൃതലത്തിൽ ഉണ്ടായതുമുതൽ അണികൾക്കിടയിൽ അതൃപ്‌തിയുണ്ടായിരുന്നു.
ഇനിയും ചെണ്ടയായി മാറാൻ തയ്യാറാണെന്നും, പക്ഷേ, മാരാർ ചമയുന്നത് ശത്രുക്കളാകരുതെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹൻ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

പ്രമുഖ കോൺഗ്രസ് നേതാവ് തളിപ്പറമ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നതായും വിവരമുണ്ട്. നേരത്തെ തളിപ്പറമ്പിൽ പരിഗണിച്ചവരുടെ കൂട്ടത്തിലുള്ള നേതാവാണ് പത്രിക നൽകാനൊരുങ്ങുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിനപ്പുറം സി.പി.എം. കോട്ടകളിലേക്ക് കടന്നുകയറാനുള്ള അവസരമാണ് ടി.കെ. ഗോവിന്ദനെയും വി. കുഞ്ഞികൃഷ്‌ണനെയും പിന്തുണയ്ക്കുന്നതിലൂടെ ഉണ്ടാകുന്നതെന്ന അഭിപ്രായവും കോൺഗ്രസിലുണ്ട്.

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....