യു.ഡി.എഫ് പരാജയപ്പെട്ടാൽ വനവാസത്തിന് പോകുമെന്ന് പറഞ്ഞത് വെറുതെ അല്ലെന്ന് വി ഡി സതീശൻ

യു.ഡി.എഫ് പരാജയപ്പെട്ടാൽ വനവാസത്തിന് പോകുമെന്ന് പറഞ്ഞത് വെറുതെ അല്ലെന്ന് വി ഡി സതീശൻ.സ്ഥാനാർഥി പട്ടിക വൈകുന്നത് ഒരു തരത്തിലും പ്രചരണത്തിൻ്റെ ശോഭകെടുത്തിയിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു.എം പി മാർ മത്സരിക്കണമോ എന്നതിൽ തനിക്ക് അഭിപ്രായമുണ്ട്. എന്നാൽ അതെക്കുറിച്ച് ഇപ്പോൾ പറയുന്നില്ല. എംപിമാർ മത്സരിക്കേണ്ടെന്നത് ഹൈക്കമാൻഡ് തീരുമാനമായിരുന്നു എന്നദ്ദേഹം പറഞ്ഞു.പറവൂരിലെ റോഡ്ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ന് ഡൽഹിയിൽ നിന്ന് എത്തിയശേഷം വിഡി സതീശൻ സ്വന്തം മണ്ഡലമായ പറവൂരിലേക്കാണ് ആദ്യം പോയത്. തുടർന്ന് വൈകിട്ട് നടന്ന റോഡ് ഷോയോട് കൂടി മണ്ഡലത്തിലെ പ്രചാരണ പരിപാടികൾക്ക് തുടക്കമിടുകയായിരുന്നു. നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന റോഡ് ഷോ ആവേശകരമായി മാറി.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍. കോഴിക്കോട്, കണ്ണൂർ, കാസർ‌കോട് ജില്ലകളിലാണ് ഓറഞ്ച്...

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...

ചിരിക്ക് പിന്നിലെ രാഷ്ട്രീയവും സൈബർ ഇടങ്ങളിലെ അസഹിഷ്ണുതയും: സലിം കുമാറിന്റെ വേട്ടയാടപ്പെടുന്ന നിലപാടുകൾ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ സലിം കുമാർ എന്ന കലാകാരൻ എക്കാലത്തും വേറിട്ടുനിൽക്കുന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ്. കേവലം ഒരു സിനിമാതാരം എന്നതിലുപരി,...

ചിരിക്ക് പിന്നിലെ ഗൗരവക്കാരൻ: സലിം കുമാറിൻ്റെ രാഷ്ട്രീയവും നിലപാടുകളും

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം തന്റേതായ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ധൈര്യം കാണിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് സലിം കുമാർ. സിനിമയിലെ തിരശ്ശീലയിൽ...