തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീപിടിത്തത്തിന് പിന്നാലെ ഗുരുതര ആരോപണവുമായി രോഗികളുടെ ബന്ധുക്കള്‍

മെഡിക്കല്‍ കോളജിലെ തീപിടിത്തത്തിന് പിന്നാലെഗുരുതര ആരോപണവുമായി രോഗികളുടെ ബന്ധുക്കള്‍. അഞ്ച് രോഗികള്‍ മരിച്ചുവെന്നും, അഗ്നിബാധയെത്തുടർന്നുള്ള രക്ഷാപ്രവർത്തനത്തിനിടെ ജീവൻരക്ഷാ ഉപകരണങ്ങള്‍ മാറ്റിയതാണ് മരണകാരണമെന്നുമാണ് ഇവർ പറയുന്നത്. നെയ്യാറ്റിൻകര സ്വദേശിയായ സനീഷ് ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സനീഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.തീപിടിത്തമുണ്ടായപ്പോള്‍ രോഗിയെ മാറ്റുന്നതിനിടെ ജീവൻരക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്തതാണ് നില വഷളാകാൻ കാരണമെന്ന് കുടുംബം ആരോപിക്കുന്നു. ആരോഗ്യം വീണ്ടെടുത്ത് ഭക്ഷണപദാർത്ഥങ്ങള്‍ കഴിച്ചുതുടങ്ങിയ സനീഷിന് തീപിടിത്തത്തിന് ശേഷം പെട്ടെന്ന് നില വഷളായതായി ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. സനീഷിനെ കൂടാതെ കൃഷ്ണൻകുട്ടി, അബ്ദുള്‍ റഹീം, ഓമന അമ്മ, ശ്രീധരൻ എന്നിവരും മരണപ്പെട്ടുവെന്നാണ് വിവരം.

Leave a Reply

spot_img

Related articles

ശബരിമല സ്വർണക്കവർച്ച കേസ്; അന്തിമ കുറ്റപത്രം ഈ മാസം ഉണ്ടായില്ലെങ്കിൽ കോടതിയെ അതൃപ്തി അറിയിക്കും; കെ മുരളീധരൻ

ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം എന്ന് സമർപ്പിക്കുമെന്നതിൽ വ്യക്തതയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ.കേസിൽ ഓരോ ദിവസം ഓരോ അറസ്റ്റ് നടക്കുന്നതല്ലാതെ കുറ്റപത്രം...

ശബരിമല സ്വർണക്കൊള്ള കേസ്: പി എസ് പ്രശാന്ത് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണസംഘം.കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തു.കൊല്ലം...

മാതാപിതാക്കളുടെ സിബിൽ സ്‌കോർ മോശം: വിദ്യാഭ്യാസ വായ്പ നൽകേണ്ടെന്ന ബാങ്കുകളുടെ തീരുമാനം ഹൈക്കോടതി ശരിവച്ചു

മാതാപിതാക്കളുടെ സിബിൽ (CIBIL) സ്‌കോർ കുറവാണെന്ന കാരണത്താൽ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ഹൈക്കോടതി ശരിവച്ചു. ബാങ്കുകൾ എടുത്ത തീരുമാനം പൂർണമായും...

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...