വെങ്ങാനൂരില്‍ വീടിന് തീപിടിച്ച്‌ വൻ നാശനഷ്ടം

തിരുവനന്തപുരം വെങ്ങാനൂരില്‍ വീടിന് തീപിടിച്ച്‌ വൻ നാശനഷ്ടം.അപകടത്തില്‍ വീട് പൂർണമായും കത്തിനശിച്ചു. വീട്ടിനുള്ളില്‍ ആളുകള്‍ ഉണ്ടായിരുന്ന സമയത്താണ് തീപിടുത്തമുണ്ടായതെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ വലിയൊരു ദുരന്തം ഒഴിവാക്കി.ഉള്ളില്‍ കുടുങ്ങിപ്പോയ വീട്ടുകാരെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് സുരക്ഷിതമായി പുറത്തെത്തിച്ചു.സംഭവമറിഞ്ഞ് വിഴിഞ്ഞത്തുനിന്നും അഗ്നിശമനസേനയുടെ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഫയർഫോഴ്സ് യൂണിറ്റുകള്‍ തീ പൂർണമായും അണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. തീപിടുത്തത്തിന്റെ കാരണം നിലവില്‍ വ്യക്തമല്ല.

Leave a Reply

spot_img

Related articles

ശബരിമല സ്വർണക്കവർച്ച കേസ്; അന്തിമ കുറ്റപത്രം ഈ മാസം ഉണ്ടായില്ലെങ്കിൽ കോടതിയെ അതൃപ്തി അറിയിക്കും; കെ മുരളീധരൻ

ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം എന്ന് സമർപ്പിക്കുമെന്നതിൽ വ്യക്തതയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ.കേസിൽ ഓരോ ദിവസം ഓരോ അറസ്റ്റ് നടക്കുന്നതല്ലാതെ കുറ്റപത്രം...

ശബരിമല സ്വർണക്കൊള്ള കേസ്: പി എസ് പ്രശാന്ത് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണസംഘം.കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തു.കൊല്ലം...

മാതാപിതാക്കളുടെ സിബിൽ സ്‌കോർ മോശം: വിദ്യാഭ്യാസ വായ്പ നൽകേണ്ടെന്ന ബാങ്കുകളുടെ തീരുമാനം ഹൈക്കോടതി ശരിവച്ചു

മാതാപിതാക്കളുടെ സിബിൽ (CIBIL) സ്‌കോർ കുറവാണെന്ന കാരണത്താൽ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ഹൈക്കോടതി ശരിവച്ചു. ബാങ്കുകൾ എടുത്ത തീരുമാനം പൂർണമായും...

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...