എം കെ മുനീറിന്റെ വായ്പ അടച്ച് തീർത്തു

മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം കെ മുനീറിന്റെ വായ്പ അടച്ച് തീർത്തു .മുസ്ലീം ലീഗ് നേതൃത്വമാണ് 49 ലക്ഷം രൂപയുടെ വായ്പ അടച്ച് തീർത്തത്. ലീഗിന്റെ അക്കൗക്കിൽ നിന്നാണ് കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിൽ പണം അടച്ചത്. പാണക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മുനീറുമായി ഫോണിൽ സംസാരിച്ചിരുന്നു. പിന്നാലെയാണ് മുസ്ലീം ലീഗ് പണം അടച്ചത്. 30 വർഷത്തിലധികം നീണ്ട പാർലമെന്ററി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്ന ലീഗ് നേതാവ് എം കെ മുനീറിന് ബാക്കിയാകുന്നത് കടവും ജപ്തി നോട്ടീസും മറ്റു ബാധ്യതകളുമാണ്. 58 ലക്ഷം രൂപയുടെ വായ്‌പ മുടങ്ങിയതോടെ സി എച്ച് മുഹമ്മദ് കോയ പണിത,നടക്കാവിലെ ക്രെസെൻ്റ് ഹൗസ് എന്ന വീടിനാണ് ജപ്‌തി നോട്ടീസ് ലഭിച്ചത്. ഇത് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം 48 ലക്ഷം രൂപയായി നിശ്ചയിച്ചിരുന്നു.

Leave a Reply

spot_img

Related articles

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...

മലയാളം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് ജാതി വിവേചനം നേരിട്ടതായി പരാതി

മലയാളം സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥിനി ജാതി അധിക്ഷേപവും അക്കാദമിക-മാനസിക പീഡനവും നേരിട്ടെന്ന ഗുരുതര ആരോപണവുമായി രംഗത്ത്. എറണാകുളം സ്വദേശിനിയും പരിസ്ഥിതി പഠന വിഭാഗത്തിലെ...

കാഞ്ഞിരപ്പള്ളി പറത്തോട് ചിറയിൽ സുബ്രഹ്മണ്യ വിഗ്രഹം കണ്ടെത്തി

കാഞ്ഞിരപ്പള്ളി പറത്തോട് ചിറ ഭാഗത്ത് പഴമല റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സുബ്രഹ്മണ്യന്റെ കരിങ്കൽ വിഗ്രഹം കണ്ടെത്തി.വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി വിഗ്രഹം കസ്റ്റഡിയിലെടുത്തു.മയിൽ വാഹനത്തോട്...

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ്

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ് .തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്‍യുടെ വെളിപ്പെടുത്തല്‍.17 ചാക്കുകളിലായാണ്...