ദീർഘകാലമായി കോൺഗ്രസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡൽഹി അക്ബർ റോഡിലെ കെട്ടിടത്തിൽനിന്ന് പാർട്ടിയെ ഉടൻ ഒഴിപ്പിച്ചേക്കും.1978 മുതൽ പാർട്ടി ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഈ കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ടുള്ള കേന്ദ്രത്തിന്റെ നോട്ടിസ് ഏതാനും ദിവസങ്ങൾക്ക് മുൻപ് ലഭിച്ചതായി പാർട്ടി ഭാരവാഹികൾ അറിയിച്ചു. റെയ്സിന റോഡിലുള്ള യൂത്ത് കോൺഗ്രസ് ഓഫിസും ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് നേതൃത്വം അറിയിച്ചു.2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം, ഈ ബംഗ്ലാവ് ഏതെങ്കിലും മുതിർന്ന കോൺഗ്രസ് എംപിയുടെ പേരിൽ അനുവദിപ്പിക്കാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തിക്കുന്ന കെട്ടിടവും പാർട്ടിയുടെ പോഷക സംഘടനയ്ക്കായി കോൺഗ്രസിന്റെ പേരിലാണ് അനുവദിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

