മുസിരിസ് ബിനാലെ ഫൗണ്ടേഷൻ പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും ബോസ് കൃഷ്ണമാചാരി രാജിവച്ചത് ലൈംഗികാരോപണത്തെ തുടർന്ന്

കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷൻ പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും ബോസ് കൃഷ്ണമാചാരി രാജിവച്ചത് ലൈംഗികാരോപണത്തെ തുടർന്ന്.ജനുവരി 14ന് ആയിരുന്നു ബോസ് കൃഷ്‌ണമാചാരി രാജിവച്ചത്. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് രാജി എന്നായിരുന്നു അന്ന് നൽകിയ വിശദീകരണം.

എന്നാൽ ബിനാലെയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന യുവതി നൽകിയ ലൈംഗികപീഡന ആരോപണത്തെ തുടർന്നാണ് ബോസ് കൃഷ്‌ണമാചാരി രാജി വച്ചത് എന്നാണ് ബിനാലെ ട്രസ്റ്റിൻ്റെ ചെയർമാൻ വി. വേണു വ്യക്തമാക്കുന്നത്. ബോസ് കൃഷ്ണമാചാരിയുടെ കീഴിൽ ജോലി ചെയ്‌തിരുന്ന യുവതിയാണ് പരാതിക്കാരി.2025ൽ ഡിസംബർ 28ന് ആണ് പരാതിക്കിടയാക്കിയ സംഭവം. കൊച്ചി ബിനാലെയുടെ സ്ഥാപകരിൽ ഒരാളായ ബോസ് കൃഷ്‌ണമാചാരി. 2012ൽ സഹക്യുറേറ്ററായിരുന്നു. മുമ്പ് ലൈംഗികാരോപണങ്ങളെ തുടർന്ന് 2018ൽ കലാകാരൻ റിയാസ് കോമുവും ബിനാലെയിൽ നിന്നും രാജിവച്ചിരുന്നു.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...