രാവിലെ എഴുന്നേറ്റാൽ നുണ പറയലാണ് വി ഡി സതീശൻ്റെ പണിയെന്ന് എം വി ഗോവിന്ദൻ

രാവിലെ എഴുന്നേറ്റാൽ നുണ പറയലാണ് വി ഡി സതീശൻ്റെ പണിയെന്ന് എം വി ഗോവിന്ദൻ.അത് ഉറങ്ങും വരെ തുടരും.ആർഎസ്എസിനെ ശക്തമായി എതിർക്കുന്നത് സിപിഎം ആണെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്നും ആർഎസ്എസുമായി ബന്ധമുള്ള പാർട്ടി യുഡിഎഫ് ആണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിച്ചത് സിപിഎം ആണ്. വോട്ട് കണക്ക് നോക്കിയാൽ ആരാണ് ബിജെപിയെ ജയിപ്പിച്ചതെന്ന് മനസിലാകും. ഈ തെരഞ്ഞെടുപ്പിൽ വികസന നിലപാടിനെതിരെ നിലപാടെടുത്ത ഏക പ്രതിപക്ഷം ഇവിടെ ആണുള്ളത്.

വിഡി സതീശൻ വർഗീയതക്കെതിരെയാണെന്ന് പറഞ്ഞു നടക്കുകയാണ്. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ നൽകുമെന്ന് പരസ്യമായി പറഞ്ഞു. സതീശൻ ഒരക്ഷരം പറഞ്ഞോ. കെഎംഷാജി എവിടെ മത്സരിച്ചാലും വർഗീയത മാത്രമേ പറയൂ. കെ എം ഷാജി വർഗീയവാദത്തിൻ്റെ മുഖമുദ്രയാണെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരായ സതീശൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ശുദ്ധ അസംബന്ധവു മറ്റൊരു കളവുമാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. 1977 ൽ ജനസംഘവും ആർ എസ് എസുമൊന്നും ഉണ്ടായിട്ടില്ല. എല്ലാവരും ചേർന്ന് ജനത പാർട്ടി മത്സരിച്ചു. അടിയന്തരാവസ്ഥക്കെതിരെയായിരുന്നു പോരാട്ടം. ഇന്ദിരാഗാന്ധിക്കെതിരെ എടുത്ത നിലപാട് ആയിരുന്നു. കോൺഗ്രസ് അടിയന്തരാസ്ഥയ്ക്കൊപ്പം ആണെന്ന് പറയാതെ പറയുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...