തൊഴിലന്വേഷിച്ച് ഇനി നാടുവിടേണ്ട; കേരളത്തിൽ വിരിയുന്ന പുതിയ തൊഴിൽ വസന്തം

സാങ്കേതികവിദ്യയുടെയും നിർമിത ബുദ്ധിയുടെയും കടന്നുവരവ് ആഗോളതലത്തിൽ തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, കേരളത്തിലെ യുവാക്കൾക്ക് സ്വന്തം നാട്ടിൽത്തന്നെ മികച്ച വരുമാനം ഉറപ്പാക്കാനുള്ള വിപുലമായ പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്നത്.

വിദ്യാഭ്യാസമുള്ള യുവജനങ്ങൾക്ക് വിദേശത്തോ മറ്റ് സംസ്ഥാനങ്ങളിലോ പോകാതെ തന്നെ ഉയർന്ന ശമ്പളമുള്ള ജോലികൾ കണ്ടെത്താനാവുമെന്ന സാഹചര്യം ഇന്ന് കേരളത്തിൽ സംജാതമായിട്ടുണ്ട്.

ലിങ്ക്ഡ്ഇൻ ടാലന്റ് ഇൻസൈറ്റ്സ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേരളത്തിന്റെ പ്രൊഫഷണൽ തൊഴിൽ ശക്തിയിൽ 172 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ, അക്കൗണ്ടന്റുമാർ, അധ്യാപകർ എന്നിവർ ഈ മേഖലകളിൽ മുന്നിട്ടുനിൽക്കുന്നു. സേവനാധിഷ്ഠിത തൊഴിൽ വിപണിയിൽ കേരളം കൈവരിച്ച നേട്ടം നിതി ആയോഗിന്റെ റിപ്പോർട്ടുകളും ശരിവെക്കുന്നു.

ദേശീയ ശരാശരി 29.7 ശതമാനം മാത്രമായിരിക്കെ, കേരളത്തിലെ സേവനമേഖലയിലെ തൊഴിൽ പങ്കാളിത്തം 48.5 ശതമാനമായി ഉയർന്നിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ തൊഴിലവസരങ്ങൾ നഗരകേന്ദ്രീകൃതമായിരിക്കുമ്പോൾ, കേരളത്തിൽ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഇവ വ്യാപിച്ചു കിടക്കുന്നു എന്നതാണ് പ്രധാന സവിശേഷത.

കേരളത്തിന്റെ ഗ്രാമീണ മേഖലകളിലേക്ക് പോലും ഇന്ന് വൻകിട കമ്പനികൾ എത്തിത്തുടങ്ങിയിരിക്കുന്നു.

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ സോഹോ കോർപ്പറേഷൻ തങ്ങളുടെ കേന്ദ്രം തുറന്നതും പെരുമ്പാവൂരിലെ കിൻഫ്ര പാർക്കിൽ കെയ്ൻസ് ടെക്നോളജി ഉത്പാദന യൂണിറ്റ് സ്ഥാപിക്കുന്നതും ഇതിന് തെളിവാണ്.

അമേരിക്കയിൽ നിന്ന് ഗവേഷണ പ്രൊഫഷണലുകൾ പോലും ജോലി ഉപേക്ഷിച്ച് കേരളത്തിലേക്ക് മടങ്ങിയെത്തുന്നു എന്നത് വലിയ മാറ്റത്തിന്റെ സൂചനയാണ്.

കിൻഫ്രയുടെ വിവിധ വ്യവസായ പാർക്കുകളിലൂടെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മാത്രം 27,335 തൊഴിലവസരങ്ങളാണ് സംസ്ഥാനത്ത് പുതുതായി സൃഷ്ടിക്കപ്പെട്ടത്. വ്യവസായ വകുപ്പിന് കീഴിൽ കാക്കനാട് പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ് പാർക്കിൽ വി-ഗാർഡ് തങ്ങളുടെ ഗവേഷണ വികസന കാമ്പസ് തുറന്നതിലൂടെയും നൂറുകണക്കിന് തൊഴിലവസരങ്ങൾ ലഭ്യമായിട്ടുണ്ട്.

പരമ്പരാഗത മേഖലകൾക്ക് പുറമെ അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് തുടങ്ങിയ നൂതന തൊഴിൽ സാധ്യതകളെ പ്രയോജനപ്പെടുത്താനും സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ട്. അമേരിക്കയിലെ നികുതി നിയമങ്ങൾ കൈകാര്യം ചെയ്യുന്ന എൻറോൾഡ് ഏജന്റുമാരാകാൻ അസാപിന്റെ നേതൃത്വത്തിൽ നൽകുന്ന പരിശീലനം ഇതിന്റെ ഭാഗമാണ്.

സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് മേഖലയിലും വലിയ മുന്നേറ്റമാണ് ദൃശ്യമാകുന്നത്. അയ്യായിരത്തിലധികം സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്ന കേരള സ്റ്റാർട്ടപ്പ് മിഷൻ, വിദ്യാർത്ഥികളിലെ സംരംഭകത്വം വളർത്താൻ പ്രത്യേക കേന്ദ്രങ്ങൾ, നൂതനമായ ആശയങ്ങൾ പ്രാവർത്തികമാക്കാൻ ഐഡിയ ഫെസ്റ്റ്, നൂതനാശയ ഗ്രാന്റുകൾ (Innovation Grants), സീഡ് ലോണുകൾ, ഫണ്ട് ഓഫ് ഫണ്ട്സ് എന്നിവയിലൂടെയും യുവാക്കൾക്ക് വലിയ പിന്തുണ നൽകുന്നു.

ലോകോത്തര നിലവാരത്തിലുള്ള ലീപ് കോ-വർക്കിംഗ് സ്പേസുകളും ഇൻകുബേറ്ററുകളും കൂടി ഒരുക്കുന്നതിലൂടെ പ്രതിഭകളുടെ കൊഴിഞ്ഞുപോക്ക് തടയാനും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വളർച്ച ഉറപ്പാക്കാനും സാധിക്കുന്നു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര...

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി.അപേക്ഷകർ വ്യത്യസ്ത സമുദായക്കാരായതിനാൽ ‘സ്നേഹബന്ധം’ തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിചിത്ര...

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് കെ.സി. വേണുഗോപാല്‍

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.ഫെയ്‌സ്ബുക്കിലൂടെയാണ് കെസി വേണുഗോപാല്‍ ഇക്കാര്യം പങ്കുവെച്ചത്. 'നേരിനൊപ്പം: പോരാട്ടങ്ങള്‍...

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല; കുടമാറ്റം സമയം കുറയ്ക്കും, തൃശ്ശൂർ കളക്ടറേറ്റിൽ നടന്ന ഉന്നത തലയോഗത്തിൽ തീരുമാനം

ഇത്തവണ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല.കുടമാറ്റം സമയം കുറയ്ക്കും. ആചാരപരമായ ചടങ്ങുകൾക്ക് മാറ്റമില്ലാതെ പൂരം സംഘടിപ്പിക്കും. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും ഭംഗിയായി തന്നെ നടക്കും....