സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

യുവനടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ജഡ്ജിയുടെ വീട്ടിൽ ഹാജരാക്കിയ ശേഷമാണ് റിമാൻഡ് ചെയ്തത്.രഞ്ജിത്തിനെ എറണാകുളം സബ് ജയിലിൽ എത്തിച്ചു.ജാമ്യാപേക്ഷ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കുമെന്ന് രഞ്ജിത്തിൻ്റെ അഭിഭാഷകൻ പറഞ്ഞു.തൊടുപുഴയിൽ അറസ്റ്റിലായ സംവിധായകനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി കോടതിയിൽ ഹാജരാക്കാനായിരുന്നു പോലീസ് നീക്കം.എന്നാൽ, ആശുപത്രിയിൽ എത്തിച്ചപ്പോൾ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.രക്തസമ്മർദ്ദം ഉയർന്നതാണ് കാരണമെന്നായിരുന്നു കരുതിയത്. പരിശോധനയ്‌ക്കൊടുവിൽ രക്തസമ്മർദ്ദം സാധാരണനിലയിലായെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ആശുപത്രിയിൽനിന്ന് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്.സംവിധായകന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും പരിശോധിച്ച ഡോക്ടർമാർ വ്യക്തമാക്കി.ആശുപത്രിയിൽനിന്ന് എറണാകുളം വനിതാ പോലീസ് സ്‌റ്റേഷനിലേക്കാണ് സംവിധായകനെ കൊണ്ടുപോയത്.അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കിയത്.

ആശുപത്രിയിൽനിന്ന് പുറത്തിറങ്ങിയ രഞ്ജിത്തിന്റെ പ്രതികരണം മാധ്യമങ്ങൾ തേടിയപ്പോൾ വ്യാജപരാതിയെന്ന ഒറ്റവാക്കിലുള്ള മറുപടിയാണ് അദ്ദേഹം നൽകിയത്.സ്വന്തം സിനിമാ സെറ്റിൽ യുവനടിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് സംവിധായകനും നടനുമായ രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.തൊടുപുഴയ്ക്ക് സമീപം മുട്ടത്ത് കാർ തടഞ്ഞുനിർത്തിയാണ് ചൊവ്വാഴ്ച രാത്രി പോലീസ് കസ്റ്റഡിയിൽ എടുത്തത്.നടപടികൾ പൂർത്തിയാക്കിയ ശേഷം കൊച്ചി പോലീസിന് കൈമാറി.ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.യുവനടിയുടെ പരാതി ലഭിച്ചശേഷം പൊലീസ് നീക്കങ്ങളെല്ലാം അതീവരഹസ്യമായിട്ടായിരുന്നു.നടിയുടെ മൊഴി രഹസ്യമായി രേഖപ്പെടുത്തി.കാരവനിൽവച്ച് കയറിപിടിച്ചെന്നായിരുന്നു നടിയുടെ മൊഴി.

അന്വേഷണത്തിന് മേൽനോട്ടം നൽകിയത് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ്കുമാർ നേരിട്ടായിരുന്നു.മൊഴിയിലെ വിവരങ്ങൾ ശരിയാണെന്ന് വ്യക്തമായതോടെ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിവരം ചോരാതിരിക്കാൻ പൊലീസ് ജാഗ്രതകാട്ടി.ഉന്നത ഉദ്യോഗസ്ഥർക്കു മാത്രമാണ് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നത്.നടന്റെ കാറിൽ സഞ്ചരിക്കുകയായിരുന്ന രഞ്ജിത്തിനെ കാർ തടഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.

Leave a Reply

spot_img

Related articles

അമ്മയിലെ പ്രശ്നങ്ങളില്‍ ‌‌തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച്‌ ശ്വേതാ മേനോൻ

അമ്മയിലെ പ്രശ്നങ്ങളില്‍ ‌‌തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച്‌ ശ്വേതാ മേനോൻ .ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ലെന്ന്...

‘അമ്മ’യുടെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനർ സ്ഥാനത്ത് നിന്ന് രമേഷ് പിഷാരടി രാജിവെച്ചു

താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനർ സ്ഥാനത്ത് നിന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി രാജിവെച്ചു.സംഘടനയുടെ പ്രവർത്തനങ്ങള്‍ കോടതി കയറുന്ന സാഹചര്യം ഉണ്ടാകാൻ താൻ...

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്നുണ്ടായേക്കും

എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിച്ചേക്കും.ഇത്തവണത്തെ അവാർഡ് നിർണയ ജൂറിയെ നയിക്കുന്നത് പ്രശസ്ത മലയാളി സംവിധായകൻ ജയരാജാണ്.അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ ജൂറി ചിത്രങ്ങളുടെ...

അന്‍സിബ ഹസ്സന്റെ പരാതിയില്‍ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും

നടി അന്‍സിബ ഹസ്സന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും .കടവന്ത്ര പൊലീസായിരിക്കും ടിനി ടോമിനെതിരെ കേസെടുക്കുക.ടിനിക്കെതിരെ കേസെടുക്കാന്‍ കടവന്ത്ര പൊലീസിന് എറണാകുളം...