ജി സുധാകരനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

ജി സുധാകരനെതിരെ വീണ്ടും കടുത്ത വിമർശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ.ജി സുധാകരൻ ഇനിയും ഇതിനപ്പുറം പറയും.കാരണം സുധാകരൻ എത്തപ്പെട്ട ക്യാമ്പ് അതാണ്.കൂറ് അവിടെയാണെന്ന് തെളിയിക്കാനാണ് സുധാകരൻ ഇപ്പോൾ പല കാര്യങ്ങളും പറയുന്നത്.യു ഡി എഫ് ക്യാമ്പിൽ നിന്ന് പിന്തുണ ലഭിക്കണമെങ്കിൽ ആ ക്യാമ്പിന്റെ ആളാണെന്ന് പൂർണമായി വരുത്തണം.കോൺഗ്രസിന്റെ തൊപ്പിയാണ് ജി സുധാകരൻ എടുത്ത് തലയിലിട്ടത്.കോൺഗ്രസിനെ നല്ല രീതിയിൽ തൃപ്തിപ്പെടുത്താനാണ് സുധാകരൻ ശ്രമിക്കുന്നത്.താൻ പഴയ ആളല്ല പുതിയ ആളാണെന്ന് വരുത്തി തീർക്കാൻ പഴയതിനെയെല്ലാം തള്ളിപ്പറയുന്നു.തന്റെ ഭൂതകാലം നിഷേധിക്കാനാണ് ശ്രമം.തന്റെ ഭൂതകാലം ഇപ്പോൾ കൂട്ടുകൂടിയവർക്ക് അനുകൂലമാക്കാനാണ് ശ്രമിക്കുന്നത്അതുകൊണ്ടാണ് ഇത്തരത്തിലുള്ള വെല്ലുവിളികൾ ഉയർത്തുന്നത്.തനിക്ക് സി പി എമ്മിൽ നിന്ന് 15,000 വോട്ട് വരുമെന്ന് ജി സുധാകരൻ കോൺഗ്രസ് നേതാക്കളോട് ആദ്യഘട്ടത്തിൽ ആലോചന നടത്തിയപ്പോൾ പറഞ്ഞതായിരിക്കും.സുധാകരൻ ബി ജെ പിയുടെ കൂടി സ്ഥാനാർഥിയാണ്.ബി ജെ പിക്കാരുമായും നേരത്തെ ആലോചന നടത്തിക്കാണും.അവർക്ക് നൽകിയ ഓഫർ എന്താണെന്ന് പറയാൻ പറ്റില്ല.

ബി ജെ പിയുടെ സഹായം തേടി ജി സുധാകരനെ സ്ഥാനാർത്ഥിയായി നിർത്തി അമ്പലപ്പുഴയിൽ എൽ ഡി എഫിനെ പരാജയപ്പെടുത്താമെന്നത് ഗതികേട്.തങ്ങളെ തകർക്കാമെന്നത് വ്യാമോഹം.അമ്പലപ്പുഴ ഇത്തവണ എൽ ഡി എഫിനൊപ്പം നിൽക്കും.ജി സുധാകരനെ ജി സുധാകരനാക്കിയത് പാർട്ടിയാണ്.കൃഷ്ണപിള്ള സ്മാരകം ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാനെതിരായ ജി സുധാകരന്റെ ആരോപണവും യു ഡി എഫിനെ തൃപ്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ്.മറ്റാരും ഇവിടെ വളരേണ്ട എന്ന നിലപാടാണ് ജി സുധാകരൻ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....