എഫ് സി ആർ എ നിയമ ഭേദഗതി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി

ജനാധിപത്യത്തിന്റെ ആത്മാവിനും സാമൂഹ്യ നീതിക്കും വിരുദ്ധമായ എഫ് സി ആർ എ നിയമഭേദഗതി അടിയന്തരമായി കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തിടുക്കപ്പെട്ടാണ് പാർലമെന്റിലൂടെ ഭേദഗതി കൊണ്ടുവരാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.ഭേദഗതിയെക്കുറിച്ച് രാജ്യമാകെ ഗൗരവമായ ആശങ്ക ഉയരുന്നു.നിസ്സഹായരായ ജനങ്ങൾക്ക് ലഭിക്കുന്ന സഹായങ്ങൾ തടയുന്ന രീതിയിലാണ് ഭേദഗതി നീങ്ങുന്നതെന്ന ആശങ്കയാണ് ഉയർന്നുവരുന്നത്.സാമൂഹ്യ സേവന മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ ബാധിക്കും.പാവപ്പെട്ടവർക്ക് ലഭിക്കുന്ന സാമ്പത്തിക സഹായത്തെ ഗുരുതരമായി ബാധിക്കുമെന്നും ആശങ്ക.വിഷയത്തിൽ സർക്കാരിനും ആശങ്കയുണ്ട്.ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വലിയ ആഘാതമാണ്.രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് നീക്കമെന്നും മുഖ്യമന്ത്രി.മാരീച വേഷമണിഞ്ഞവരുടെ യഥാർത്ഥ ഉദ്ദേശം വ്യക്തമാണ്.ബി ജെ പിയിൽ എത്തിപ്പെട്ട ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ചിലർ ആ വിഭാഗത്തെയാകെ തള്ളിപ്പറയാൻ തയ്യാറാകുന്നുവെന്നും മുഖ്യമന്ത്രി.

Leave a Reply

spot_img

Related articles

മലയാളം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് ജാതി വിവേചനം നേരിട്ടതായി പരാതി

മലയാളം സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥിനി ജാതി അധിക്ഷേപവും അക്കാദമിക-മാനസിക പീഡനവും നേരിട്ടെന്ന ഗുരുതര ആരോപണവുമായി രംഗത്ത്. എറണാകുളം സ്വദേശിനിയും പരിസ്ഥിതി പഠന വിഭാഗത്തിലെ...

കാഞ്ഞിരപ്പള്ളി പറത്തോട് ചിറയിൽ സുബ്രഹ്മണ്യ വിഗ്രഹം കണ്ടെത്തി

കാഞ്ഞിരപ്പള്ളി പറത്തോട് ചിറ ഭാഗത്ത് പഴമല റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സുബ്രഹ്മണ്യന്റെ കരിങ്കൽ വിഗ്രഹം കണ്ടെത്തി.വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി വിഗ്രഹം കസ്റ്റഡിയിലെടുത്തു.മയിൽ വാഹനത്തോട്...

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ്

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ് .തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്‍യുടെ വെളിപ്പെടുത്തല്‍.17 ചാക്കുകളിലായാണ്...

ഇപ്പോള്‍ ദില്ലി കണ്ടത് വെറും ‘ട്രെയിലർ’ മാത്രമാണെന്നു സിജെപി വക്താവ് അശുതോഷ് റാങ്ക

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച്‌ ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്ക.കേന്ദ്ര സർക്കാർ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ നടപടിയെടുത്തില്ലെങ്കില്‍ വരുംദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍...