വയനാട് ദുരന്തത്തിനായി കോൺഗ്രസ് പിരിച്ച തുകയുടെ കണക്കുകൾ പുറത്തുവിട്ട് കെപിസിസി.കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആണ് കണക്കുകൾ അറിയിച്ചത്.ഭവന നിർമാണത്തിനായി ആകെ 5 കോടി 38 ലക്ഷം രൂപ പിരിച്ചത്. 3 കോടി 68 ലക്ഷം രൂപ ഭൂമി വാങ്ങാനായി ചെലവായെന്നും സണ്ണി ജോസഫ് പറഞ്ഞു.കെപിസിസിയുടെ തനത് ഫണ്ടിൽ നിന്ന് 97 ലക്ഷം അധികമായി ചെലവാക്കി. 73 ലക്ഷം കൂടി രജിസ്ട്രേഷൻ അടക്കമുള്ള ചെലവുകൾക്ക് ആവശ്യമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.യൂത്ത് കോൺഗ്രസ് ഒരു കോടി അഞ്ച് ലക്ഷം പിരിച്ചു കെപിസിസിക്ക് നൽകി. ആപ്പ് നിർമിക്കാൻ 9.30ലക്ഷം ചെലവായി. രണ്ടാം ഘട്ടം രണ്ടെകാർ 18 സെന്റ് ഭൂമി 2530275 കോടി രൂപക്ക് വാങ്ങി. തങ്ങൾ വാങ്ങിയ സ്ഥലത്താണ് ഡിവൈഎഫ്ഐ സമരം നടത്തിയതെന്ന് സണ്ണി ജോസഫ് പറഞ്ഞു. വീട് വെയ്ക്കാൻ ഐസിസിയുടെയും കെപിസിസിയുടെയും ഫണ്ട് ഉപയോഗിക്കുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. വാഗ്ദാനം ചെയ വീടുകൾ നിർമ്മിക്കുമെന്ന് അദേഹം പറഞ്ഞു.

