എൽഡിഎഫ് സർക്കാരിൻ്റെ കൗണ്ട് ഡൗൺ ആരംഭിച്ചു കഴിഞ്ഞെന്നും ഇവിടെ എൻഡിഎ സർക്കാരുണ്ടാക്കുമെന്നും മോദി

കേരളത്തിൽ എൽഡിഎഫ് സർക്കാരിൻ്റെ കൗണ്ട് ഡൗൺ ആരംഭിച്ചുകഴിഞ്ഞെന്നും ഇവിടെ എൻഡിഎ സർക്കാരുണ്ടാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി .തിരുവല്ലയിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി.കേരളത്തിൻ്റെ വികസനത്തിനായി പറ്റുന്നതെല്ലാം കേന്ദ്രസർക്കാർ ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു
ശനിയാഴ്ച മൂന്നരയോടെ ചങ്ങനാശ്ശേരി എൻ.എസ്.എസ്. കോളേജിൽ ഹെലി കോപ്ടറിലിറങ്ങിയ മോദി, പത്തുകിലോമീറ്ററോളം റോഡ് മാർഗം സഞ്ചരിച്ചാണ് തിരുവല്ലയിലെ പൊതുസമ്മേളന വേദിയിലെത്തിയത്. വഴിയിലുടനീളം വലിയ സ്വീകരണമാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്.
പല സ്ഥലത്തും വാഹനം നിർത്തി ജനങ്ങൾക്ക് നേരേ കൈ വീശിയാണ് പ്രധാനമന്ത്രി തിരുവല്ലയിൽ എത്തിയത്.

കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള പ്രമുഖർ വേദിയിൽ അദ്ദേഹത്തെ സ്വീകരിച്ചു.
തിരുവല്ലയിലെ പൊതുസമ്മേളനത്തിനുശേഷം തിരുവനന്തപുരത്തെത്തി റോഡ് ഷോയിൽ പങ്കെടുക്കും. തുടർന്ന് അഞ്ചുമണിയോടെ തിരുവനന്തപുരത്തേക്ക് മടങ്ങുന്ന മോദി കിള്ളിപ്പാലം മുതൽ കരമന വരെ റോഡ്ഷോയിൽ പങ്കെടുക്കും. തിരുവനന്തപുരം സെൻട്രൽ, നേമം മണ്ഡലങ്ങളിലൂടെയാണ് റോഡ്‌ഷോ കടന്നുപോകുക. വൈകീട്ട് ഏഴുമണിയോടെ തിരുവനന്തപുരത്തുനിന്ന് മടങ്ങും.

Leave a Reply

spot_img

Related articles

മുൻ എംഎൽഎ ജോസ് കുറ്റ്യാനി അന്തരിച്ചു

കോൺഗ്രസ് നേതാവും, മുൻ ഇടുക്കി എംഎൽഎയുമായ ജോസ് കുറ്റ്യാനി അന്തരിച്ചു.അദ്ദേഹത്തിന് 87 വയസ്സായിരുന്നു. കേരള നിയമസഭയിൽ ആറാം കേരള നിയമസഭയിലും ഏഴാം കേരള നിയമസഭയിലും...

കയ്പമംഗലം അപകടം: വിദ്യാർഥികൾ ലഹരി ഉപയോഗിച്ചിരുന്നതായി ഫൊറൻസിക് പരിശോധനാഫലം

തൃശൂരിൽ ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശികളായ എട്ട് എൻജിനീയറിങ് വിദ്യാർഥികൾ മരിക്കാനിടയായ സംഭവത്തിൽ ലഹരി ഉപയോഗവും കാരണമായതായി സൂചന. ഗവ....

മണർകാട് പളളിയിലെ നടതുറക്കൽ ചടങ്ങിൽ പങ്കെടുത്ത് ആത്മനിർവൃതി നേടി ആയിരങ്ങൾ

ചരിത്രപ്രസിദ്ധമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്റെ ഏറ്റവും പ്രധാന ചടങ്ങായ നടതുറക്കൽ ശുശ്രൂഷ ഭക്തി നിർഭരമായി.എട്ടു നോമ്പ് പെരുന്നാളിൻ്റെ...

രാജി വാർത്ത തള്ളി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ

രാജി വാർത്ത തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ദേവസ്വം മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ...