കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാനുമായ വൈശാഖൻ അഭിപ്രായപ്പെട്ടു. തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ അഷിത സ്മാരക സാഹിത്യ പുരസ്കാരങ്ങൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യത്തിന്റെ സഞ്ചാരം വരെ പിന്നിലാണ്. കള്ളത്തരങ്ങൾ വർധിക്കുന്ന ഈ സത്യാനന്തരകാലത്ത് എഴുത്തുകാരുടെയും വിശേഷിച്ച് സാഹിത്യ പത്രപ്രവർത്തനത്തിന്റെയും പ്രാധാന്യം വർധിച്ചിട്ടുണ്ട്. കാവലാകാനുള്ള ഉത്തരവാദിത്തം എഴുത്തുകാർക്കുണ്ട്. ആനുകാലിക സംഭവങ്ങളെ വിശകലനം ചെയ്ത് ലോകത്തെ വിവിധ പ്രശ്നങ്ങളെ അതിൻ്റെ യാഥാർത്ഥ്യം വെളിപ്പെടുത്തി ഓരോ എഡിറ്റോറിയലിലൂടെയും മറ്റു രചനകളിലൂടെയും വായനാലോകത്തിനു മുന്നിൽ എത്തിക്കുന്നതിൽ ഡോ. കെ.പി. മോഹനൻ കാണിച്ച ജാഗ്രത പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

അഞ്ചാമത് അഷിത സ്മാരക പുരസ്കാരം സാഹിത്യ നിരൂപണത്തിലും സാഹിത്യ പത്രപ്രവർത്തനത്തിലും നൽകിയ സംഭാവനകൾ പരിഗണിച്ച് ഡോ. കെ.പി. മോഹനന് നൽകി. വിവിധ സാഹിത്യ മേഖലകളിലെ മികച്ച സംഭാവനകൾക്ക് ഈ വർഷംപുരസ്‌കാരം നേടിയ മനോജ് ജാതവേദര് (കഥ), സാബു കോട്ടുക്കൽ (കവിത), ഡോ. കെ. ശ്രീകുമാർ (ജീവചരിത്രം), ബി.എൻ. റോയ് (നോവൽ), ബിന്ദു കാന (ഓർമ്മക്കുറിപ്പ്), ലളിതാംബിക അന്തർജനം പി. (ബാലസാഹിത്യം), ഹരികൃഷ്ണൻ സി.എസ്. (ബാലപ്രതിഭ), റോയി പൂച്ചേരിൽ (കാവ്യപ്രതിഭ), പ്രവീൺ കുമാർ ജെ. (യുവസാഹിത്യ പ്രതിഭ) എന്നിവർക്കും പുരസ്കാരങ്ങൾ സമ്മാനിച്ചു. കവിത, കഥ യാത്രാവിവരണം, ബാലസാഹിത്യ രചന എന്നിവയിൽ സമ്മാനാർഹരായ എഴുത്തുകാർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് അഷിതാ അനുസ്മരണ പ്രഭാഷണം നടത്തി. എഴുത്തുകാരൻ ഉണ്ണി അമ്മയമ്പലം അധ്യക്ഷത വഹിച്ചു. ഡോ. കെ. ശ്രീകുമാർ, മനോജ് ജാതവേദര്, സാബു കോട്ടുക്കൽ, റാണി പി.കെ, ഷീന വി.കെ , കണ്ണനുണ്ണി, തങ്ക പി. സി തുടങ്ങിയവർ സംസാരിച്ചു. എം. കുഞ്ഞാപ്പ സ്വാഗതവും സുഭാഷ് പയ്യാവൂർ നന്ദിയും പറഞ്ഞു.ഉണ്ണി അമ്മയമ്പലം എഴുതിയ ആദ്യകാല സ്വാതന്ത്ര്യസമര പോരാളികൾ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് വൈശാഖൻ ഡോ. കെ. ശ്രീകുമാറിനു നൽകി പ്രകാശിപ്പിച്ചു.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...