സ്വകാര്യ കയർ കമ്പനി ജീവനക്കാരൻ തീ കൊളുത്തി ജീവനൊടുക്കി.ആലപ്പുഴ കളപ്പുര വാർഡ് ചക്കാലക്കൽ വീട്ടിൽ സന്തോഷ്(45) ആണ് മരിച്ചത്.എ ടി എം കാർഡിനെ ചൊല്ലി ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു.രാവിലെ 8.45 ഓടെയായിരുന്നു സംഭവം.ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

