കർണാടകയിലെ ഹാസനില്‍ കൃഷിയിടത്തില്‍ അടിമ വേല .18 തൊഴിലാളികളെ കർണാടക പൊലീസ് രക്ഷപ്പെടുത്തി. ഈ തൊഴിലാളികളുടെ കൂട്ടത്തില്‍ ഒരു മലയാളിയുമുണ്ട്.പുത്തിഗെ സ്വദേശി ഉദയനാണ് രക്ഷപ്പെടുത്തിയ തൊഴിലാളികളിലെ മലയാളി. കർണാടക പൊലീസും റവന്യൂ വിഭാഗവും ചേർന്നാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.ഏറെ ദുരിതപൂർണമായ നിലയിലായിരുന്നു തൊഴിലാളികള്‍. എല്ലാ തൊഴിലാളികളെയും ഒരു ഷെഡില്‍ പൂട്ടിയിടുകയായിരുന്നു. ഇവർക്ക് കൂലിയോ ഭക്ഷണമോ ലഭിച്ചിരുന്നില്ല. രണ്ടുനേരം മാത്രമാണ് ഭക്ഷണം നല്‍കിയിരുന്നത്. കൂടാതെ കുടിവെള്ളവും നല്‍കിയിരുന്നില്ല.

