അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍.അട്ടപ്പാടിയില്‍ വയോദികനെ തലയ്ക്കടിച്ചു കൊന്നു യുവതി.അട്ടപ്പാടി ദാസന്നൂര്‍ ആദിവാസി ഊരിലാണ് വയോധികനെ ബന്ധുവായ യുവതി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.ഊരുനിവാസിയായ കാളിയപ്പന്‍ (60) ആണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ബന്ധുവായ ചിത്രയെ പൊലിസ് അറസ്റ്റ് ചെയ്തു.ഇരുവരും തമ്മില്‍ മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലിസ് പറഞ്ഞു.വാക്കുതര്‍ക്കത്തിനിടെ പ്രകോപിതയായ ചിത്ര സമീപമിരുന്ന കല്ലെടുത്ത് കാളിയപ്പന്റെ തലയ്ക്ക് ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ കാളിയപ്പന്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു.അഗളി പൊലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

Leave a Reply

spot_img

Related articles

ഗര്‍ഭിണിയായ 23കാരിയെ കൊന്നു കിണറ്റില്‍ തള്ളി; കാമുകന്‍ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ സേലം എടപ്പാടിക്ക് സമീപം ഏഴു മാസം ഗര്‍ഭിണിയായ 23കാരിയായ കോകിലയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ കാമുകനായ അമ്മാസി പോലീസ് പിടിയിലായി. തന്നെ...

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പിടികൂടി.റാസൽ ഖൈമയിൽ...

നേത്രാവതി എക്സ്പ്രസിൽ വൻ കവർച്ച; മലയാളി കുടുംബത്തിന് 14 ലക്ഷം രൂപയുടെ സ്വർണാഭരണം നഷ്ടപ്പെട്ടു

തിരുവനന്തപുരം-മുംബൈ നേത്രാവതി എക്സ്പ്രസ് ട്രെയിനിൽ മലയാളി കുടുംബത്തിന് നേരെ വൻ കവർച്ച. കായംകുളത്തുനിന്ന് താനെയിലേക്ക് യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന്റെ 14 ലക്ഷം രൂപ വിലമതിക്കുന്ന...

ദോശ നൽകാൻ വൈകിയെന്ന ആരോപണം; കൊല്ലത്ത് ചായക്കട അടിച്ചുതകർത്തു

ദോശ നൽകാൻ വൈകി. ചായക്കട അടിച്ചുതകർത്തു.ശാസ്താംകോട്ട ചക്കുവള്ളി - പുതിയകാവ് പ്രധാന പാതയോരത്തെ ശൂരനാട് കോയിക്കൽ ചന്തയിലാണ് സംഭവം നടന്നത്.ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിലെമുറി...