വീട്ടുമുറ്റത്ത് വച്ച് പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

തൃശൂര്‍ കോടാലിയില്‍ പാമ്പു കടിയേറ്റ് എട്ടു വയസുകാരന്‍ മരിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മറ്റൊരു മരണം കൂടി.തിരുവനന്തപുരം കിളിമാനൂരില്‍ വീട്ടമ്മയാണ് പാമ്പുകടിയേറ്റ് മരിച്ചത്.കിളിമാനൂര്‍ സ്വദേശി സുധര്‍മയ്ക്ക് (75) വീട്ടുമുറ്റത്തെ കിണറിന് സമീപത്ത് വച്ചാണ് പാമ്പു കടിയേറ്റത്.കുഴഞ്ഞുവീണ സുധര്‍മയെ ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു.തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചു.ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.ഏത് പാമ്പാണ് കടിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Leave a Reply

spot_img

Related articles

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...

മലയാളം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് ജാതി വിവേചനം നേരിട്ടതായി പരാതി

മലയാളം സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥിനി ജാതി അധിക്ഷേപവും അക്കാദമിക-മാനസിക പീഡനവും നേരിട്ടെന്ന ഗുരുതര ആരോപണവുമായി രംഗത്ത്. എറണാകുളം സ്വദേശിനിയും പരിസ്ഥിതി പഠന വിഭാഗത്തിലെ...

കാഞ്ഞിരപ്പള്ളി പറത്തോട് ചിറയിൽ സുബ്രഹ്മണ്യ വിഗ്രഹം കണ്ടെത്തി

കാഞ്ഞിരപ്പള്ളി പറത്തോട് ചിറ ഭാഗത്ത് പഴമല റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സുബ്രഹ്മണ്യന്റെ കരിങ്കൽ വിഗ്രഹം കണ്ടെത്തി.വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി വിഗ്രഹം കസ്റ്റഡിയിലെടുത്തു.മയിൽ വാഹനത്തോട്...

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ്

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ് .തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്‍യുടെ വെളിപ്പെടുത്തല്‍.17 ചാക്കുകളിലായാണ്...