തൃശൂര്‍ കോടാലിയില്‍ പാമ്പു കടിയേറ്റ് എട്ടു വയസുകാരന്‍ മരിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മറ്റൊരു മരണം കൂടി.തിരുവനന്തപുരം കിളിമാനൂരില്‍ വീട്ടമ്മയാണ് പാമ്പുകടിയേറ്റ് മരിച്ചത്.കിളിമാനൂര്‍ സ്വദേശി സുധര്‍മയ്ക്ക് (75) വീട്ടുമുറ്റത്തെ കിണറിന് സമീപത്ത് വച്ചാണ് പാമ്പു കടിയേറ്റത്.കുഴഞ്ഞുവീണ സുധര്‍മയെ ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു.തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചു.ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.ഏത് പാമ്പാണ് കടിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

