ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ജില്ലാ കളക്ടർ ഇന്ന് റിപ്പോർട്ട് നല്‍കും

പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ജില്ലാ കളക്ടർ ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നല്‍കും.

കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയില്‍ വെച്ച്‌ വയോധികയ്ക്ക് പണം കൈമാറിയെന്ന ആരോപണമുയർന്ന ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലവും റിപ്പോർട്ടിനൊപ്പം സമർപ്പിക്കും.വോട്ടെടുപ്പിന് തൊട്ടുമുൻപ് കണ്ണാടി പഞ്ചായത്തിലെ വയോധികയ്ക്ക് ശോഭ സുരേന്ദ്രനൊപ്പമെത്തിയ യുവതി പണം കൈമാറുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടതോടെയാണ് വിവാദം ആരംഭിച്ചത്. പണം ലഭിച്ചതായി ആദ്യം സമ്മതിച്ച വയോധിക പിന്നീട് മൊഴി മാറ്റിയത് ദുരൂഹത വർദ്ധിപ്പിച്ചു.ആരോപണങ്ങള്‍ പൂർണ്ണമായും തള്ളിയ ശോഭ സുരേന്ദ്രൻ, എതിരാളികള്‍ തനിക്ക് നേരെ മോശം ചേഷ്ടകള്‍ കാണിച്ചതായും ആരോപിച്ചു. ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പിന്നീട് പുറത്തുവിട്ടു. കണ്ണാടിയില്‍ പണം വിതരണം ചെയ്തതിന് പുറമെ പിരായിരിയില്‍ വോട്ടർമാർക്ക് സാരി നല്‍കി ബിജെപി വോട്ടുപിടിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്.

Leave a Reply

spot_img

Related articles

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...

പാലാ നഗരസഭയില്‍ അവിശ്വാസം: സ്വതന്ത്ര മുന്നണിയെ കൈയ്യൊഴിഞ്ഞു; നിര്‍ണായക നീക്കവുമായി യുഡിഎഫ്

ഇന്നവതരിപ്പിക്കപ്പെടുന്ന അവിശ്വാസ പ്രമേയ നീക്കത്തില്‍ യുഡിഎഫ് പിന്തുണയോടെ നഗരസഭ അധ്യക്ഷപദവിയില്‍ എത്തിയ ദിയ ബിനുവിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിര്‍ണായക സന്ദേശം തന്നെയാണ് യുഡിഎഫ് നേതൃത്വം വിപ്പിലൂടെ...

കെ.എസ്.യു-മുഖ്യമന്ത്രി തർക്കം; സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി അലോഷ്യസ്

മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള അസ്വാരസ്യങ്ങൾക്കിടയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി നിർണായക കൂടിക്കാഴ്ച നടത്തി.വിഷയത്തിൽ കെപിസിസി അധ്യക്ഷൻ...

പാലാ നഗരസഭ : പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ

പാലാ നഗരസഭ ചെയർപേഴ്സണ് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷമായ എൽ.ഡി.എഫ്. പാലായുടെ പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ...