ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് 70 വയസ്സ് കഴിഞ്ഞവരെ മാത്രം മുതിര്‍ന്ന പൗരന്മാരായി പരിഗണിച്ചാല്‍ മതിയെന്ന് തീരുമാനം

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് 70 വയസ്സ് കഴിഞ്ഞവരെ മാത്രം മുതിര്‍ന്ന പൗരന്മാരായി പരിഗണിച്ചാല്‍ മതിയെന്ന് ദേവസ്വം തീരുമാനം .നിലവില്‍ 60 വയസ്സുമുതലുള്ളവരേയും മുതിര്‍ന്ന പൗരന്‍മാരുടെ ദര്‍ശനവരിയില്‍ പരിഗണിച്ചിരുന്നു.ഇനി മുതല്‍ 70 കഴിഞ്ഞവർ ‘സൂപ്പര്‍ സീനിയേഴ്സ്’ എന്ന പേരിലായിരിക്കും അറിയപ്പെടുക.

അതേസമയം ഭക്തരുടെ സൗകര്യം പരിഗണിച്ച്‌ ഗുരുവായൂരില്‍ വഴിപാട് കൗണ്ടറുകളുടെ എണ്ണം കൂട്ടി. ക്ഷേത്രത്തിന്റെ തെക്കേ മതില്‍ക്കെട്ടില്‍ വഴിപാട് ശീട്ടാക്കാനും പടിഞ്ഞാറെനടയില്‍ പ്രസാദം വാങ്ങാനുമായി ഓരോ കൗണ്ടര്‍ വീതമാണ് കൂട്ടിയത്. ശീട്ടാക്കാനുള്ള കൗണ്ടറുകളില്‍ ക്ലാര്‍ക്കുമാര്‍ക്കു പുറമേ, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്. വഴിപാട് ശീട്ടാക്കാനും പിന്നീട് പ്രസാദം വാങ്ങാനും ഭക്തര്‍ക്ക് ഏറെ നേരം വരിനില്‍ക്കേണ്ട സ്ഥിതിയായിരുന്നു. പൊതു അവധി ദിവസങ്ങളിലാണെങ്കില്‍ ഒരുമണിക്കൂറോളം നീളും. ഭക്തര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വാര്‍ത്ത ആയതിന് പിന്നാലെയാണ് ദേവസ്വത്തിന്റെ നടപടി.

Leave a Reply

spot_img

Related articles

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിച്ച സംഭവം; എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ ഉന്നതതല അന്വേഷണത്തിന് സാധ്യത

ആലപ്പുഴയിലെ വിവാദമായ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ ഡി ജി പി...

ആരോഗ്യവകുപ്പിലെ ‘കസേരക്കളി’: ഡയറക്ടറുടെ മാറ്റത്തിൽ ഹൈക്കോടതി വിധി ഇന്ന്

സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടർ (DHS) സ്ഥാനത്തുനിന്നും ഡോ. കെ.ജെ. റീനയെ മാറ്റിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഹൈക്കോടതി ഇന്ന് നിർണായക വിധി പ്രസ്താവിക്കും.ഡോ. റീനയ്ക്ക് അനുകൂലമായി...

തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ടത് നിസ്സാര തോൽവിയല്ല; കെ കെ ശൈലജ

നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ടത് നിസ്സാര തോൽവിയല്ലെന്ന് കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ.പാർട്ടി ശക്തികേന്ദ്രങ്ങളിൽ പോലും നേരിട്ടത് വലിയ തിരിച്ചടിയാണ്.കഴിഞ്ഞ മൂന്ന്...

കൊല്ലത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് മൂന്ന് മരണം

കൊല്ലത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് മൂന്ന് മരണം.കൊട്ടാരക്കര നീലേശ്വരത്ത് രാവിലെ സ്കൂളിൽ പോകാനായി കുട്ടികൾ ബസ് കാത്തുനിൽക്കവെയാണ് നാടിനെ...