കോട്ടയം സ്വദേശികളായ സഹോദരിമാരെ കന്യാകുമാരി കടൽ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി

വിദേശത്ത് നിന്ന് നാട്ടിലെത്തി കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ കന്യാകുമാരി കടൽ കടൽ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി.അമേരിക്കയിൽ താമസിക്കുന്ന കോട്ടയം കിടങ്ങൂര്‍ കുരിക്കാട്ടിൽ സ്വദേശികളായ ആൻ ഫിലിപ്പ് (35), ഇളയ സഹോദരി മീര ഫിലിപ്പ് (32) എന്നിവരെയാണ് കടലിൽ മരിച്ച നിലയിൽ മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയത്. സംഭവത്തിൽ തീരദേശ പൊലീസ് അന്വേഷണം ആരംഭിച്ചു. അമേരിക്കയിൽ താമസിക്കുന്ന ഇവര്‍ ഏതാനും ദിവസം മുന്‍പാണ് നാട്ടിലെത്തിയത്.

കോട്ടയത്ത് എത്തിയ ഇരുവരും രമേശ്വരം, മധുര തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് 26ന് വൈകുന്നേരമാണ് കന്യാകുമാരിയിലെത്തിയത്. ഇരുവരും കന്യാകുമാരിയിൽ ഒരു ഹോട്ടലിൽ മുറിയെടുത്തിരുന്നു. എന്നാൽ, ഇവിടെ നിന്നും പുറത്തുപോയ ഇവര്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും ഹോട്ടലിൽ തിരിച്ചെത്തിയില്ല. തുടര്‍ന്ന് കന്യാകുമാരി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഹോട്ടൽ ജീവനക്കാര്‍ യുവതികളുടെ അമ്മ മേരിയെ അവര്‍ നൽകിയ മൊബൈൽ നമ്പറിൽ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് യുവതികളുടെ പിതാവ് ഫിലിപ്പിന്‍റെ സഹേദരനും ബന്ധുക്കളും കന്യാകുമാരിയിലെത്തുകയായിരുന്നു.

വിവിധയിടങ്ങളിൽ അന്വേഷിച്ചെങ്കിലും എവിടെയും കണ്ടെത്താനായില്ല. തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയി. കന്യാകുമാരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്.രാവിലെ കന്യാകുമാരിയിലെ വാവതുറൈ ചൂണ്ടവളവ് പ്രദേശത്ത് കടലിൽ മത്സ്യബന്ധനത്തിന് പോയി കരയിൽ തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികളാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചൂണ്ടവളവ് പ്രദേശത്ത് പൊലീസിനൊടൊപ്പം എത്തി മത്സ്യത്തൊഴിലാളികള്‍ തന്നെയാണ് മൃതദേഹങ്ങള്‍ കരയിലേക്ക് കൊണ്ടുവന്നത്. മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി ആശാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

റോഡ് അപകടങ്ങളും മരണവും വ‌ർധിക്കുന്ന സാഹചര്യത്തിൽ ഏകീകൃത നിരീക്ഷണ പ്ലാറ്റ്ഫോം വികസിപ്പിക്കണമെന്ന് ഹൈക്കോടതി

റോഡ് അപകടങ്ങളും മരണവും വ‌ർധിക്കുന്ന സാഹചര്യത്തിൽ ഇടപെട്ട് ഹൈക്കോടതി. ബന്ധപ്പെട്ട വകുപ്പുകൾ നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്ന് ഹൈക്കോടതി.നവംബർ 3-ന് കേസ് പരിഗണിക്കുമ്പോൾ നിർദേശങ്ങൾ അറിയിക്കണമെന്ന് കോടതി...

‘ജീവിതത്തിലെ ആദ്യ അനുഭവം, ധൈര്യമായി എങ്ങനെ ജോലി ചെയ്യും’: ഭക്ഷണത്തിലെ പുഴു വിവാദത്തില്‍ പഴയിടം

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം പൂര്‍ണ്ണമായും നിഷേധിച്ച് പഴയിടം മോഹനന്‍ നമ്പൂതിരി.പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നും ഇത് തന്റെ ജീവിതത്തിലെ ആദ്യ...

സ്‌കൂള്‍ കായിക മേളയിലെ ഉച്ചഭക്ഷണത്തിനൊപ്പം നല്‍കിയ സാമ്പാറില്‍ പുഴുവുണ്ടെന്ന സംശയത്തില്‍ വീഡിയോ എടുത്ത അധ്യാപകൻ അറസ്റ്റില്‍

സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ ഉച്ചഭക്ഷണത്തിനൊപ്പം നല്‍കിയ സാമ്പാറില്‍ പുഴുവുണ്ടെന്ന സംശയത്തില്‍ വീഡിയോ എടുത്ത അധ്യാപകൻ അറസ്റ്റില്‍.എറണാകുളം വെസ്റ്റ് വെങ്ങോല ശാലേം സ്‌കൂളിലെ അധ്യാപകൻ...

കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പ് : നുണ പരിശോധനയ്ക്ക് ഒരുങ്ങി വിജിലൻസ്

കോട്ടയം നഗരസഭയുടെ പെൻഷൻ ഫണ്ടിൽ നിന്ന് 2.40 കോടി രൂപ തട്ടിയെടു കേസിൽ മുൻ ക്ലർക്ക് അഖിൽ സി. വർഗ്ഗീസിനെ നുണപരിശോധനയ്ക്ക് വിധേയമാക്കും. പണം...