എറണാകുളം കരിമുകളിൽ നിന്ന് കാണാതായ 13കാരിയ്ക്കായുള്ള അന്വേഷണം തുടരുന്നു

എറണാകുളം ജില്ലയിലെ കരിമുകളിൽ നിന്ന് ചൊവ്വാഴ്ച രാത്രി കാണാതായ 13കാരിയ്ക്കായുള്ള അന്വേഷണം തുടരുന്നു.പെൺകുട്ടിയെ പൊലീസിന് ഇനിയും കണ്ടെത്താനായില്ല. കരിമുകൾ സ്വദേശി അഫ്സലിന്റെ മകൾ ഫാത്തിമത്തൂൽ നിഹാലെയെയാണ് കാണാതായത്. കുട്ടി കരിമുകൾ ജംഗ്ഷനിൽ എത്തുന്നത് വരെയുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. എന്നാൽ സമീപമേഖലകളിൽ ആകെ അന്വേഷണം നടത്തിയിട്ടും ഇതുവരെ കുട്ടിയെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ലെന്നാണ് വിവരം.അമ്പലമേട് പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.

ചൊവ്വാഴ്ച്ച രാത്രി 12മണിയോടെയാണ് കുട്ടി വീട് വിട്ടിറങ്ങിയതെന്നാണ് നി​ഗമനം. നേരത്തെ കിടന്നുറങ്ങാത്തതിന്റെ പേരിൽ അന്ന് രാത്രി കുട്ടിയുടെ കയ്യിൽ നിന്ന് മാതാവ് ഫോൺ വാങ്ങിവെച്ചിരുന്നു. അതിനു ശേഷം രാത്രി 12 മണിയോടെയാണ് വീടിന്റെ വാതിലും ​ഗേറ്റും തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് അന്വേഷിച്ചപ്പോഴാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്. കാണാതായ ദിവസം പച്ച ടീ ഷർട്ടും പാന്റ്സുമാണ് ധരിച്ചിരുന്നത്. കുട്ടിയുടെ കയ്യിൽ വസ്ത്രങ്ങളടങ്ങുന്ന ബാ​ഗുണ്ട്.

Leave a Reply

spot_img

Related articles

വാണിയപ്പാറ ഉണ്ണിയേശു പള്ളിയിലെ 38-ാം നമ്പര്‍ കല്ലറയുമായി ബന്ധപ്പെട്ടുണ്ടായ ദുരൂഹതകള്‍ നീങ്ങി

വാണിയപ്പാറ ഉണ്ണിയേശു പള്ളിയിലെ 38-ാം നമ്പര്‍ കല്ലറയുമായി ബന്ധപ്പെട്ടുണ്ടായ ദുരൂഹതകള്‍ നീങ്ങി.റവന്യൂ, പൊലീസ്, ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കല്ലറയ്ക്കുള്ളില്‍ രണ്ട് മൃതദേഹങ്ങള്‍...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിഘടന നിശ്ച‌യിച്ച തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐ നടത്തിയ സമരം അക്രമാസക്‌തമായി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിഘടന നിശ്ച‌യിച്ച യുഡിഎഫ് സർക്കാരിൻ്റെ തീരുമാനത്തിനെതിരെ വിവിധയിടങ്ങളിൽ ഡിവൈഎഫ്ഐ നടത്തിയ സമരം അക്രമാസക്‌തമായി.കൊച്ചിയിൽ കണയന്നൂർ താലൂക്ക് ഓഫിസിലേക്കാണ് മാർച്ച് നടന്നത്....

‘അപകടാനന്തര അന്വേഷണസംഘം’ രൂപീകരിക്കാൻ ഒരുങ്ങി ഗതാഗത വകുപ്പ്

സംസ്ഥാനത്തുണ്ടാകുന്ന എല്ലാ വലിയ വാഹനാപകടങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്താൻ പ്രത്യേക ‘അപകടാനന്തര അന്വേഷണസംഘം' രൂപീകരിക്കാൻ ഒരുങ്ങി ഗതാഗത വകുപ്പ്.ഗതാഗത മന്ത്രി സി.പി ജോണിന്റെ നിർദേശപ്രകാരമാണ്...

തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിലെ റെയിൽവേക്രോസിലുള്ള ഗതാഗതകുരുക്ക്; മേൽപ്പാലം നിർമ്മിക്കാനുള്ള അനുമതി ലഭിച്ചു

തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിലെ റെയിൽവേക്രോസിലുള്ള ഗതാഗതകുരുക്ക് പരിഹരിക്കാൻ മേൽപ്പാലം നിർമ്മിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ.സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചതാണീ വിവരം.കമ്മീഷൻ...