വാടാനപ്പള്ളിയില്‍ ‘കെ.സി. നയിക്കട്ടെ’ എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ച സി.പി.എം. നേതാവ് പിടിയിൽ

തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ ‘കെ.സി. നയിക്കട്ടെ’ എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ച സി.പി.എം. പ്രാദേശിക നേതാവ് പിടിയിൽ. സി.സി.ടി.വി. തെളിവുകൾ ആണ് ഇയ്യാളെ പിടികൂടാൻ നിർണായകമായത്.

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഗ്രൂപ്പ് പോര് രൂക്ഷമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സി.പി.എം. വാടാനപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗം അരവശ്ശേരി മുഹമ്മദാണ് രംഗത്തിറങ്ങിയത്. ശനിയാഴ്ച രാത്രി പതിനൊന്നോടെ വാടാനപ്പള്ളി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ‘സേവ് കോണ്‍ഗ്രസ്’ എന്ന പേരില്‍ കെ.സി. വേണുഗോപാലിന്റെ ഫോട്ടോ വെച്ച ബോര്‍ഡ് ഇയാള്‍ സ്ഥാപിക്കുകയായിരുന്നു. കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം രൂക്ഷമായതിനാല്‍ ഇത് അണികള്‍ ചെയ്തതാണെന്ന് വരുത്താനായിരുന്നു നീക്കം. എന്നാല്‍, പരിസരത്തെ സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ സി.പി.എം. നേതാവിന്റെ മുഖം തെളിയുകയായിരുന്നു. കെസിയുമായി ഒരു ബന്ധവും സിപിഎം നേതാവിനില്ല. ഇതോടെയാണ് ഗൂഡാലോചന പോലീസിനും വ്യക്തമായത്.

ബോര്‍ഡ് സ്ഥാപിച്ചതിന് പിന്നാലെ ഞായറാഴ്ച രാവിലെ ഇയാള്‍ തന്നെ ഇതിന്റെ ചിത്രം പകര്‍ത്തി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറി നടക്കുന്നു എന്ന മട്ടില്‍ സൈബര്‍ ഇടങ്ങളില്‍ പ്രചാരണം കൊഴുപ്പിക്കാനായിരുന്നു മുഹമ്മദിന്റെ ശ്രമം. എന്നാല്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തായതോടെ സി.പി.എം. നേതാവ് വെട്ടിലായി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.എസ്. ദീപന്‍ നല്‍കിയ പരാതിയില്‍ വാടാനപ്പള്ളി പോലീസ് മുഹമ്മദിനെ അറസ്റ്റ് ചെയ്തു. മേഖലയില്‍ രാഷ്ട്രീയ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

വാടാനപ്പള്ളിയിലെ സംഭവം ഒറ്റപ്പെട്ടതല്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേതാക്കളുടെ പേരില്‍ വ്യാജ ഗ്രൂപ്പ് പോസ്റ്റുകള്‍ പ്രചരിക്കുന്നതിന് പിന്നില്‍ സി.പി.എം. സൈബര്‍ വിങ്ങാണെന്ന് സംശയം ബലപ്പെട്ടിട്ടുണ്ട്

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....