മുഖ്യമന്ത്രി പദം സംബന്ധിച്ച് ചർച്ച നടക്കുമ്പോൾ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ സിപിഎം ശ്രമിക്കുകയാണ് എന്ന് പി സി വിഷ്‌ണുനാഥ്

മുഖ്യമന്ത്രി പദം സംബന്ധിച്ച് ചർച്ച നടക്കുമ്പോൾ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ സിപിഎം ശ്രമിക്കുകയാണ് എന്ന് പി സി വിഷ്‌ണുനാഥ്.തൃശ്ശൂരിൽ ഫ്ലക്സ് വെച്ചത് സിപിഎം ആണ്. ഹൈക്കമാൻഡ് ഫ്ലക്സ‌് വെക്കണ്ട എന്ന് പറയുമ്പോൾ ഇവിടെ വീണ്ടും വെക്കുന്നു എന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുകയാണ്.പ്രവർത്തകർ കോൺഗ്രസ് ഹൈക്കമാൻഡിനെ അംഗീകരിക്കുന്നില്ലെന്ന് വരുത്താനാണ് ഇവർ ശ്രമിക്കുന്നത്.തൃശ്ശൂരിൽ സിസിടിവി ഉണ്ടായതുകൊണ്ടാണ് ആളെ പിടികിട്ടിയത്.ഉമ്മൻചാണ്ടിയുടെ ഫ്ലക്‌സ്‌ ഏതെങ്കിലും കോൺഗ്രസുകാർ കത്തിക്കുമോയെന്നും പിസി വിഷ്ണുനാഥ് ചോദിച്ചു.

മുഖ്യമന്ത്രി പദം സംബന്ധിച്ച് ഏറ്റവും വേഗത്തിൽ ദില്ലിയിൽ നിന്ന് ഒരു തീരുമാനം പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്. മിനിറ്റുകൾക്കകം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് മുമ്പ് പറഞ്ഞത് ആഗ്രഹം കൊണ്ടാണ്. ആ നിലയിൽ കാര്യങ്ങൾ നടക്കും എന്നായിരുന്നു പ്രതീക്ഷിച്ചത്. അങ്ങനെയൊരു ആഗ്രഹം ഞാൻ പ്രകടിപ്പിച്ചതിനെ കുറ്റം പറയാൻ പറ്റുമോ എന്നും പിസി വിഷ്ണുനാഥ് ചോദിച്ചു.

Leave a Reply

spot_img

Related articles

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച്‌ കൊടിക്കുന്നില്‍ സുരേഷ് എം പി

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക അവകാശവാദം ഉന്നയിച്ച്‌ കൊടിക്കുന്നില്‍ സുരേഷ് എം പി. മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. ക‍ഴിഞ്ഞ ദിവസം ഒരു മണിക്കൂറാണ് ഖർഗെയുമായി...

യുഡിഎഫ് – ബിജെപി ഡീൽ നടന്നെന്ന ഗണേഷ് കുമാറിൻ്റെ ആരോപണം തള്ളി ജ്യോതികുമാർ ചാമക്കാല

നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരത്ത് യുഡിഎഫ് - ബിജെപി ഡീൽ നടന്നെന്ന ഗണേഷ് കുമാറിൻ്റെ ആരോപണം തള്ളി ജ്യോതികുമാർ ചാമക്കാല.തോറ്റതോടെ ഗണേഷ് കുമാറിൻ്റെ സമനില തെറ്റിയെന്ന്...

പത്തനാപുരം മണ്ഡലത്തില്‍ യുഡിഎഫ് -ബിജെപി ഡീല്‍ ആരോപണവുമായി കെ ബി ഗണേഷ് കുമാർ

നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരം മണ്ഡലത്തില്‍ യുഡിഎഫ് -ബിജെപി ഡീല്‍ ആരോപണവുമായി മുൻ മന്ത്രി കെ ബി ഗണേഷ് കുമാർ.ബിജെപി വോട്ടുകള്‍ കുത്തനെ കുറഞ്ഞ് യുഡിഎഫിലേക്ക്...

വാടാനപ്പള്ളിയില്‍ ‘കെ.സി. നയിക്കട്ടെ’ എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ച സി.പി.എം. നേതാവ് പിടിയിൽ

തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ 'കെ.സി. നയിക്കട്ടെ' എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ച സി.പി.എം. പ്രാദേശിക നേതാവ് പിടിയിൽ. സി.സി.ടി.വി. തെളിവുകൾ ആണ് ഇയ്യാളെ പിടികൂടാൻ നിർണായകമായത്. മുഖ്യമന്ത്രി...