പുതുച്ചേരി മുഖ്യമന്ത്രിയായി എൻ രംഗസ്വാമി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

പുതുച്ചേരി മുഖ്യമന്ത്രിയായി എൻ രംഗസ്വാമി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ലഫ്റ്റനൻ്റ് ഗവർണർ കൈലാഷ് നാഥനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.അഞ്ചാം തവണയാണ് രംഗസ്വാമി പുതുച്ചേരിയുടെ അമരക്കാരനാകുന്നത്.മുഖ്യമന്ത്രിക്ക് പുറമെ രണ്ട് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.എൻ ആർ കോൺഗ്രസ് – ബി ജെ പി സഖ്യമാണ് പുതുച്ചേരിയിൽ ഭരണം നടത്തുന്നത്. ബി ജെ പിയിൽ നിന്ന് എ നമശിവായവും ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു.

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ബി ജെ പിക്ക് ഇത് വലിയ നേട്ടമാണ്. മുഖ്യമന്ത്രി രംഗസ്വാമിക്കൊപ്പം എൻ ആർ കോൺഗ്രസിൽ നിന്നുള്ള ഒരു മന്ത്രി കൂടി ഇന്ന് അധികാരമേറ്റു. 30 അംഗങ്ങളുള്ള പുതുച്ചേരി നിയമസഭയിൽ 18 എം എൽ എമാരുടെ പിന്തുണയാണ് എൻ ആർ കോൺഗ്രസ് – ബി ജെ പി സഖ്യത്തിനുള്ളത്. എൻ ആർ കോൺഗ്രസ് 12 സീറ്റും ബി ജെ പി നാല് സീറ്റുമാണ് വിജയിച്ചത്.

Leave a Reply

spot_img

Related articles

തമിഴ്‌നാട്ടിൽ ടിവികെ സർക്കാർ നിയമസഭയിൽ വിശ്വാസവോട്ട് നേടി

തമിഴ്‌നാട്ടിൽ ടിവികെ സർക്കാർ നിയമസഭയിൽ വിശ്വാസവോട്ട് നേടി. വിശ്വാസവോട്ടെടുപ്പിൽ 144 അംഗങ്ങൾ ടിവികെയെ പിന്തുണച്ചു.22 പേർ എതിർത്തു. ഡിഎംകെയും ബിജെപിയും പിഎംകെയും വോട്ടെടുപ്പിൽ നിന്ന്...

മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

മുതിർന്ന നേതാക്കളുമായി ഇന്നലെ അവസാനഘട്ട ചർച്ചകള്‍ പൂർത്തിയാക്കിയ കോണ്‍ഗ്രസ് ഹൈക്കമാൻഡ് കേരളത്തിൻ്റെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും.പ്രഖ്യാപനം വൈകരുതെന്ന അഭിപ്രായമാണ് നേതാക്കള്‍ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടത്. കർണാടകത്തിലുള്ള...

രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരേ കോഴിക്കോട്ടും പോസ്റ്ററുകൾ

സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം തുടരുന്നതിനിടെ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരേ കോഴിക്കോട്ടും പോസ്റ്ററുകൾ .കെസി നിങ്ങളുടെ ആളായിരിക്കാം പക്ഷെ ജനത്തിന് സ്വീകാര്യനല്ലെന്ന്...

രാഹുൽഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കുമെതിരെ വയനാട്ടിൽ പോസ്റ്റർ പ്രതിഷേധം

കേരളത്തിലെ മുഖ്യമന്ത്രി തർക്കം രൂക്ഷമാകുന്നതിനിടെ രാഹുൽഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കുമെതിരെ വയനാട്ടിൽ പോസ്റ്റർ പ്രതിഷേധം.വയനാട് ഡിസിസി ഒഫീസിന് സമീപമാണ് ഇംഗ്ലീഷിൽ എഴുതിയ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. കെസി വേണുഗാപാലിനെ...