ആഭ്യന്തര വകുപ്പ് ലഭിച്ചില്ലെങ്കില്‍ മന്ത്രിസഭയിലേക്ക് ഇല്ല; കടുത്ത നിലപാടിൽ രമേശ് ചെന്നിത്തല

ആഭ്യന്തര വകുപ്പ് ലഭിച്ചില്ലെങ്കില്‍ മന്ത്രിസഭയിലേക്ക് ഇല്ല; നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല. ദീപാ ദാസ് മുൻഷി ചെന്നിത്തലയെ സന്ദർശിച്ചു.ഒപ്പം നില്‍ക്കുന്ന രണ്ട് എംഎല്‍എമാരെ മന്ത്രി ആക്കണമെന്നും ആവശ്യം.ഇതേ തുടർന്ന് ചെന്നിത്തലയെ അനുനയിപ്പിക്കാൻ ഹൈക്കമാൻ്റ് ഇടപെട്ടു. ദീപാദാസ് മുൻഷി അദ്ദേഹത്തെ സന്ദർശിച്ച് ചർച്ച നടക്കുകയാണ്.

ബോര്‍ഡ് കോര്‍പ്പറേഷനുകളില്‍ പ്രാതിനിധ്യവും ആവശ്യപ്പെടുന്നുണ്ട്. നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ രമേശ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെടും.വൈകിട്ട് കേരളത്തില്‍ എത്തുന്ന കെ സി വേണുഗോപാല്‍ രമേശ് ചെന്നിത്തലയെ കാണും.ആവശ്യങ്ങള്‍ കെ സിക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് രമേശ് ചെന്നിത്തലയുടെ നീക്കം. ജോസഫ് വാഴയ്ക്കനെ കെപിസിസി അധ്യക്ഷ സ്ഥാനമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെടും.അതേസമയം ആഭ്യന്തരവകുപ്പ് വിട്ടുനല്‍കിയാല്‍ ഭരണത്തില്‍ പല അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുമെന്നാണ് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ വിലയിരുത്തല്‍.നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നുച്ചയോടെ രമേശ് ചെന്നിത്തലയെ സന്ദർശിച്ചു.

Leave a Reply

spot_img

Related articles

മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ഷാഫി പറമ്പിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി.കേരളത്തിന്‍റെ, കോണ്‍ഗ്രസിന്‍റെ, യുഡിഎഫിന്‍റെ മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങള്‍...

മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേൽക്കും

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേൽക്കും.മുഖ്യമന്ത്രി ആരെന്ന ഹൈക്കമാൻഡിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നത്.കേരളത്തിന്റെ...

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ രമേശ് ചെന്നിത്തലക്ക് കടുത്ത അതൃപ്തി

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയിൽ .ഇന്ന് നടക്കാനിരിക്കുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി...

സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നെന്ന് കെ.സി.വേണുഗോപാൽ

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തീരുമാനിച്ചതിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ.കേരളത്തിലെ ജനങ്ങൾ വൻ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫിനെ അധികാരത്തിലെത്തിച്ചത്. 102...