ആലപ്പുഴ ചാത്തനാട് കനത്ത മഴയിൽ ഓടയിലെ മലിന ജലത്തിൽ വീണ് യുവാവ് മരിച്ചു.ആലപ്പുഴ ചാത്തനാട് സ്വദേശി ബോബച്ചൻ തങ്കച്ചൻ ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി പെയ്ത മഴയിൽ കാൽ വഴുതി വീഴുകയായിരുന്നു.ശനിയാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.ഓടക്ക് കൈവരിയോ മൂടിയോ ഇല്ല.മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

